ബാലമനസ്സ്. My diary.khaleelshamras

കുട്ടികൾക്കൊരു സ്വഭാവമുണ്ട്.
അവർക്ക് സാമൂഹിക മര്യാദകൾ
ബാധകമല്ല.
അതിന്റെ പേരിൽ അവരെ
ആരും ഉപദ്രവിക്കാറില്ല.
വെറുക്കാറുമില്ല.
ഈ മര്യാദകൾ വലുതായിട്ടും
പഠിക്കാതെ പെരുമാറുന്ന
ഒരുപാട് വ്യക്തികൾ നമുക്കിടയിൽ ഉണ്ട്.
പ്രിയപ്പെട്ടവരേയും
സമൂഹങ്ങളേയും
വിമർശിച്ചു കൊണ്ടേ യിരിക്കുന്നവർ
അത്തരത്തിലുള്ളവരാണ്,
ഇനിയും എങ്ങിനെ
മര്യാദക്ക് പെരുമാറണമെന്നും
സംസാരിക്കണമെന്നും
പഠിക്കാത്തതിന്റെ പോരായ്മകളാണ്
അവരുടെ വാക്കുകളിലും
പ്രവർത്തികളിലും
നിഴലിക്കുന്നത്.
അവരെ ശത്രുവായി കാണരുത്.
ഇനിയും പക്വതയെത്താത്ത
അവരിലെ
ബാലമനസ്സ് മാത്രം കാണുക.

Popular Posts