നിന്നെ ശത്രുവായി കാണുന്നവർ.my diary.khaLeelshamras

നിന്നെ മിത്രമായി കാണുന്നവർ
നിന്നെ പലപ്പോഴും ഓർക്കും.
പക്ഷെ നിന്നെ ശത്രുവായി
കാണുന്നവരോ
അവർ നിന്നെ എപ്പോഴും ഓർക്കും.
അവരുടെ മനസ്സിന്റെ
മന്ത്രങ്ങളും
സ്വയം സംസാരവും
നിന്നെ കുറിച്ചായിരിക്കും.
അവരുടെ മനസ്സിന്റെ
അശാന്തിയായി
നീയുണ്ടാവും.
അതുകൊണ്ട് നിന്നെ
ശത്രുപക്ഷത്ത് നിർത്തുന്നവരെ
അവഗണിക്കാതിരിക്കുക.
സ്വന്തം കാര്യം നോക്കി
ജീവിക്കുന്ന കോടാനുകോടി
മനുഷ്യർക്കിടയിൽ
നീയെന്ന മറ്റൊരാളെ കുറിച്ച്
ചിന്തിക്കുന്ന
അപൂർവ്വം കുറച്ചു പേരിൽ
ആരൊക്കെയോ ആണ്
നിന്നെ ശത്രുവായി പ്രഖ്യാപിച്ചവർ.

Popular Posts