ഹീറോ.my diary.khaleelshamras

കോടാനുകോടി ബീജങ്ങളെ
മറികടന്ന് നീ ഒരണ്ടത്തെ
സ്വന്തമാക്കിയപ്പോഴും
അമ്മയുടെ ഗർഭപാത്രത്തിൽ
നിന്നും ശക്തമായി ഭൂമിയിലേക്ക്
പിറന്നു വന്നപ്പോഴും
നീ കാണിച്ച
ആ ഹീറോയിസം
എപ്പോഴാണ് ചോർന്നു പോയത്
ജീവിതത്തിലെ നിസ്സാര
പ്രതിസന്ധികൾക്കു മുന്നിൽ
പതറി പോവുന്നത്
ആ ഹിറോ യാണോ.
ആ ഹീറോ നിന്നിൽ
ഇപ്പോഴുമുണ്ട്
നീ അനുഭവിക്കുന്ന
ജീവനാണ് ആ ഹീറോ.

Popular Posts