അവരുടെ വ്യാഖ്യാനങ്ങൾ. My diary. ഖലീൽശംറാസ്

മറ്റുള്ളവർ നിന്നെകുറിച്ച്
എന്തു കരുതുന്നുവെന്നതോ,
അവരുടെ വ്യാഖ്യാനങ്ങളോ
നിന്റെ യാഥാർത്ഥ്യങ്ങൾ അല്ല .
നിന്റെ ഉള്ളിലെ
ലക്ഷ്യങ്ങളും
യാഥാർത്ഥ്യങ്ങളും
അവർക്ക് അറിയാത്ത വസ്തുതകളാണ്.
അവർക്കറിയുന്ന  വസ്തുത
നിന്റെ പ്രതികരണങ്ങളെ
അവരുടേതായ രീതിയിൽ
വ്യഖ്യാനിച്ച്
അവരായി ചിത്രീകരിച്ച
നിന്നെക്കുറിച്ചുള്ള വസ്തുതകളാണ്.
പക്ഷെ അവരുടെ വ്യാഖ്യാനങ്ങളിൽനിന്നും
വിലപ്പെട്ട പാഠങ്ങൾ പഠിച്ച്
മതിയായ തിരുത്തലുകൾക്ക്
നീ തയ്യാറാവണം.

Popular Posts