പെരുന്നാൾ ആശംസകൾ.khaleelshamras

പ്രവാചകന്മാരൊക്കെ
യാത്രയായി.
പക്ഷെ അവരുടെ
ജീവിത കഥകൾ
ഇന്നും നമുക്ക് മുന്നിൽ
വലിയ പാഠങ്ങളായി ജീവിക്കുന്നു.
എല്ലാ അസുഖകരമായ
സാഹചര്യത്തിലും
സുഖകരമായ മനസ്സ്
നിലനിർത്തിയെന്നതാണ്
ഒരു ലക്ഷത്തിലേറെ വരുന്ന
ഓരോ ദൈവദൂതന്മാരും
നമുക്കു മുമ്പിൽ
ബാക്കിയാക്കുന്നത്.
ഭൂമിയിൽ നൻമ പ്രവർത്തിക്കുന്നതിനും
സമാധാനം നിലനിർത്തുന്നതിനും
ഇശ്വരവിശ്വാസത്തിലേക്ക്
ക്ഷണിക്കുന്നതിനും
മരണം അവസാനമല്ല
എന്ന സന്ദേശം കൈമാറുന്നതിനും
മുന്നിൽ അവർക്ക്
മുന്നിൽ തടസ്സങ്ങൾ
മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷെ അതൊന്നും
അവരെ തളർത്തിയില്ല.
ഈ പ്രവാചകൻമാരായ
ഗുരുക്കൻമാരിൽ അടിയുറച്ച്
വിശ്വസിക്കുന്ന
ഓരോ ഈശ്വരവിശ്വാസിക്കും
അവർ നൽകുന്ന പാഠം
വലുതാണ്.
അവർ ബാക്കിയാക്കിയ
ആ പാഠം തന്നെയാണ്
പെരുന്നാൾ സന്ദേശം.
ക്ഷമയുള്ള
അച്ചടക്കമുള്ള
നൻമകൾക്കായി നിലകൊണ്ട
കാരുണ്യം നിലനിർത്തിയ
വമാധാനം നിലനിർത്തിയ
നല്ല മനുഷ്യരായി
അതിലൂടെ
ജീവിതത്തെ ഈശ്വരനുള്ള
സമ്പൂർണ്ണ സമർപ്പണമാക്കി
മാറ്റി
ജീവിതത്തിൽ മുന്നേറുക.
പെരുന്നാൾ ആശംസകൾ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്