അമ്മ മരിക്കുകയാണേ.khaleelshamras

ബൈക്കാക്സിഡന്റിൽ പെട്ട്
ആശുപത്രിയെലിത്തിക്കപ്പെട്ട
അമ്മ ഉറക്കെ നിലവിളിച്ചു.
പരിക്ക് ചെറുതാണെന്ന്
ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടും
അമ്മ ഉറക്കെ
നിലവിളിച്ചു പറഞ്ഞു.
ഞാൻ മരിച്ചു പോവുമോ.
അത് കേട്ട് കുട്ടിയും
നിലവിളിക്കാൻ തുടങ്ങി.
ഉറക്കെ കുട്ടിയും
വിളിച്ചു പറഞ്ഞു.
എന്റെ അമ്മ
മരിക്കുകയാണേ..

Popular Posts