ജീവൻ തന്നെയാണ് സ്വാതന്ത്ര്യം. Happy independence day.my diary.khaleelshamras

ഇവിടെ ആരും ആരാലും
അടിമയാക്കപ്പെടുന്നില്ല.
സ്വാതന്ത്ര്യം എന്നത്
ഒരു മനുഷ്യകൂട്ടം മറ്റൊരു കൂട്ടത്തിന്
അനുവദിക്കുന്ന ഔദാര്യമല്ല
മറിച്ച് പിറന്നു വീണ ഓരോ
മനുഷ്യനും തന്റെ
പിറവിയിൽ ലഭിച്ച സമ്മാനമാണ്.
ഒരു മനുഷ്യന്റെ ജീവൻ തന്നെയാണ്
അവന്റെ സ്വാതന്ത്ര്യം.
ജീവിക്കുന്നുവെന്നത്
സ്വതന്ത്രനാണ് എന്നതിന്റെ
തെളിവുമാണ്.
തന്റെ നിയന്ത്രണത്തിലില്ലാത്ത
മേഖലയിൽ സ്വാതന്ത്ര്യം
അന്വേഷിക്കരുത്.
അത്തരം അന്വേഷണം
ഒരു മനുഷ്യൻ കുരങ്ങാവാനോ
വെറസ് ആവാനോയൊക്കെ
ആഗ്രഹിക്കുന്നതുപോലെയാണ്.
മനുഷ്യന്റെ സ്വാതന്ത്രം
സാഹചര്യങ്ങളോടുള്ള പ്രതികരണത്തിലാണ്.
സ്വന്തം നല്ല മാനസികാവസ്ഥ
തകരാത്ത രീതിയിലുളള
പ്രതികരണത്തിലാണ് സ്വാതന്ത്ര്യം.
ഇവിടെ ഒരാൾക്കും മറ്റൊരാളെ
ഭീക്ഷണിപ്പെടുത്താനാവില്ല.
കാരണം ഭീക്ഷണിക്ക് വഴങ്ങുക
എന്നത് സാഹചര്യമല്ല
മറിച്ച് പ്രതികരണമാണ്.
ചുറ്റുപാടുകൾ എറ്റവും നല്ലതായ
നാടുകളിലാണ്
ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത്.
ഒരു പാട് പ്രശ്നങ്ങളുള്ള
നാളുകളിൽ ആത്മഹത്യാ പ്രവണതകൾ ഒരുപാട് കുറവാണ്.
കാരണം ആ പ്രശ്നങ്ങൾ
അവരുടെ മനസ്സുകളിൽ
അത്മ ധൈര്യത്തിന്റെ പ്രതികരണങ്ങളാണ്
സൃഷ്ടിച്ചത്.
നിനക്ക് ജീവനുണ്ട്
ജീവിതമുണ്ട്
സ്വാതന്ത്ര്യവുമുണ്ട്.
സ്വാതന്ത്ര്യം തന്നെയാണ് ജീവൻ.
ആ ജീവന്റെ പ്രതിഫലനം
നിന്റെ ചിന്തകളിലും
ആന്തരിക പ്രതികരണത്തിലും
സ്വയം സംസാരത്തിലുമാണ്.


Popular Posts