ശന്തമായ പ്രകൃതി.മൈ ഡയറി.ഖലീൽ ശംറാസ്

ഭൂമി ശാന്തമാണ്.
ഭൂകമ്പത്തിൽ പ്രകമ്പനം കൊള്ളുമ്പോൾ
പോലും
ഭൂമിയുടെ ബോധം ശാന്തിയിലാണ്.
നാട് ശാന്തമാണ്.
എല്ലാ ജീവജാലങ്ങളും
ശാന്തമാണ്.
മരിക്കുമ്പോൾ പോലും
സസ്യ ജീവജാലങ്ങൾ ശാന്തരാണ്.
ഈ ഒരു നിമിഷത്തിൽ
ജനിക്കുകയും മരിക്കുകയും
ചെയത കോശങ്ങളും
ആറ്റങ്ങളും ശാന്തരായാണ്.
ശാന്തതയെന്ന ഒറ്റ ബോധമേ
ഈ പ്രകൃതിയിലുള്ളു.
പിന്നെന്തിനാണ്
നിന്റെ മനസ്സ് മാത്രം
അസ്വസ്ഥമാവുന്നത് .

Popular Posts