സ്നേഹത്തിനുവേണ്ടി ഒരു പിടിവാശി. എന്റെ ഡയറി കുറിപ്പുകൾ. ഖലീൽശംറാസ്

എല്ലാവർക്കും വേണ്ടത്
സ്നേഹമാണ്.
എനിക്ക് നിന്റെ
സ്നേഹം വേണം.
എനിക്ക് മാത്രം വേണം
എന്ന പിടിവാശിയാണ്
പലപ്പോഴും
ദാമ്പത്യജീവിതത്തിലേയും
മറ്റു കുടുംബ ജീവിതത്തിലേയും
പരസ്പര തർക്കങ്ങളിലേക്കും
പിന്നീട് തകർച്ചയിലേക്കും
വഴി നടത്തുന്നത്.
എതൊരു പിരിഞ്ഞ
ബന്ധത്തിന്റേയും
ആഴങ്ങളിലേക്ക് ഇറങ്ങിചെന്നാൽ
അവിടെ സ്നേഹത്തിനുവേണ്ടിയുള്ള
ഈ പിടിവാശി കാണാൻ കഴിയും.

Popular Posts