Thursday, August 31, 2017

നിശ്ചിത സമയം.my diary.khaleelshamras

ഒരു നിശ്ചിത സമയം
എന്നും നിനക്കേറ്റവും
മൂല്യമുള്ള കാര്യങ്ങൾ
നിർവ്വഹിക്കാൻ വേണ്ടി
കണ്ടെത്തുക.
ആ ഒരു സമയം
ആ കാര്യം
നിർവ്വഹിക്കാൻ വേണ്ടി
നിശ്ചയമായും
ഉപയോഗിക്കുക.
ആ കാര്യം
നിർവ്വഹിച്ചു കഴിഞ്ഞാൽ
സ്വയം അഭിനന്ദിക്കുക.

ഒരു വാക്ക്.മൈ ഡയറി.ഖലീൽ ശംറാസ്

നിന്റെ ഒരു വാക്ക്
കേട്ടാൽ അനുസരിക്കുന്ന
വിശാലമനസ്കനാണ്
നിന്റെ മനസ്സ്.
പക്ഷെ പലപ്പോഴും
നിന്നിലെ
വൈകാരിക പ്രളയങ്ങൾക്കിടയിൽ
ആ ഒരു വാക്ക് കൈമാറാൻ
പോലും
നീ സമയം കണ്ടെത്തുന്നില്ല.

പെരുന്നാൾ ആശംസകൾ.khaleelshamras

പ്രവാചകന്മാരൊക്കെ
യാത്രയായി.
പക്ഷെ അവരുടെ
ജീവിത കഥകൾ
ഇന്നും നമുക്ക് മുന്നിൽ
വലിയ പാഠങ്ങളായി ജീവിക്കുന്നു.
എല്ലാ അസുഖകരമായ
സാഹചര്യത്തിലും
സുഖകരമായ മനസ്സ്
നിലനിർത്തിയെന്നതാണ്
ഒരു ലക്ഷത്തിലേറെ വരുന്ന
ഓരോ ദൈവദൂതന്മാരും
നമുക്കു മുമ്പിൽ
ബാക്കിയാക്കുന്നത്.
ഭൂമിയിൽ നൻമ പ്രവർത്തിക്കുന്നതിനും
സമാധാനം നിലനിർത്തുന്നതിനും
ഇശ്വരവിശ്വാസത്തിലേക്ക്
ക്ഷണിക്കുന്നതിനും
മരണം അവസാനമല്ല
എന്ന സന്ദേശം കൈമാറുന്നതിനും
മുന്നിൽ അവർക്ക്
മുന്നിൽ തടസ്സങ്ങൾ
മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷെ അതൊന്നും
അവരെ തളർത്തിയില്ല.
ഈ പ്രവാചകൻമാരായ
ഗുരുക്കൻമാരിൽ അടിയുറച്ച്
വിശ്വസിക്കുന്ന
ഓരോ ഈശ്വരവിശ്വാസിക്കും
അവർ നൽകുന്ന പാഠം
വലുതാണ്.
അവർ ബാക്കിയാക്കിയ
ആ പാഠം തന്നെയാണ്
പെരുന്നാൾ സന്ദേശം.
ക്ഷമയുള്ള
അച്ചടക്കമുള്ള
നൻമകൾക്കായി നിലകൊണ്ട
കാരുണ്യം നിലനിർത്തിയ
വമാധാനം നിലനിർത്തിയ
നല്ല മനുഷ്യരായി
അതിലൂടെ
ജീവിതത്തെ ഈശ്വരനുള്ള
സമ്പൂർണ്ണ സമർപ്പണമാക്കി
മാറ്റി
ജീവിതത്തിൽ മുന്നേറുക.
പെരുന്നാൾ ആശംസകൾ.

Wednesday, August 30, 2017

മനുഷ്യന്റെ ലോകം.my diary.khaleelshamras

മനുഷ്യൻ
എപ്പോഴും
തന്റെ ഉള്ളിലെ
ലോകത്തെ
ചെറുതും
തനിക്കപ്പുറത്തെ
ലോകത്തെ
വലുതുമായി
കാണുന്നുവെന്നതാണ്
അവനനുഭവിക്കുന്ന
പ്രശ്നങ്ങൾക്ക്
കാരണം.

സുഖം.മൈ ഡയറി.khaleelshamras

സുഖം
നിന്റെ മനസ്സിന്റെ
ഉൽപ്പന്നമാണ്
അല്ലാതെ
നിന്റെ
ശരീത്തിനപ്പുറത്തെ.
ലോകത്തിന്റേതല്ല.
നിന്റെ സുഖം
നിലനിർത്താനും
പുതിയത്
ഉൽപ്പാദിപ്പിക്കാനും
പങ്കുവെക്കാനുമുള്ള
പ്രേരണകൾ
മാത്രമാണ്
നിനക്കപ്പുറത്തെ
ചെറിയ ലോകം.

സമ്മർദ്ധത്തോടെ.my diary.khaleelshamras

സമ്മർദ്ധത്തോടെ ഒന്നും
ചെയ്യാതിരിക്കുക.
ആവേശത്തോടെ
ചെയ്യുകയും ചെയ്യുക.
ഓരോ പ്രവർത്തിക്കുമൊടുവിൽ
നിനക്ക് ലഭിക്കേണ്ടത്
ഡാംതൃപ്തിയാണ്.
അല്ലാതെ അമിത
സമ്മർദ്ധത്തിന്റെ
വേദനയല്ല.

സാഹചര്യങ്ങളെന്ന കീടം.my diary.khaleelshamras

എല്ലാ പ്രതികൂല
സാഹചര്യങ്ങളും
നില നിൽക്കട്ടെ.
തെറ്റിദ്ധരിക്കപ്പെട്ടതിനെ
ശരിയായി
വ്യാഖ്യനിക്കപ്പെടട്ടെ.
പക്ഷെ ഇതൊന്നും
നിന്റെ
നല്ല മാനസികാവസ്ഥ
നഷ്ടപ്പെടുത്താൻ
പര്യാപതമല്ല.
കാരണം ആത്മബോധമുള്ള
നിനക്ക് മുന്നിൽ
അവയൊക്കെ
സസൂക്ഷ്മ കീടാണുക്കൾ
മാത്രമാണ്.
നീ ഒരുക്കിവെച്ച
ആത്മബോധത്തിന്റെ
പ്രതിരോധത്തെ
നേരിടാൻ
അവയ്ക്കാവില്ല.

Tuesday, August 29, 2017

വിമർശിക്കപ്പെട്ടവന്റെ നിലപാട്.my diary.khaleelshamras

വിമർശിച്ചവന്റെ
മനോഭാവമല്ല
മറിച്ച് വിമർശിക്കപ്പെട്ടവന്റെ
മനോഭാവമാണ് പ്രധാനം.
ഓരോ നിമർശനത്തിൽ
നിന്നും
തന്റെ മാനസികാവസ്ഥ
നിലനിർത്തികൊണ്ട്
പഠിക്കാനും വളരാനും
എന്തെങ്കിലും
കണ്ടെത്തുക
എന്നതായിരിക്കണം
വിമർശിക്കപ്പെട്ടവന്റെ
നിലപാട്.

Monday, August 28, 2017

വിശ്വാസം.my diary.khaleelshamras

നിന്റെ വിശ്വാസം
നിന്റെ യാഥാർത്ഥ്യമാണ്.
നിന്നിലെ പേടിയും
ദേഷ്യവും
ദുഃഖവുമെല്ലാം
അതിന്റെ പിറകിലെ
ഏതൊക്കെയോ
വിശ്വാസത്തിന്റെ
ഫലമാണ്.
പിറകിലെ വിശ്വാസം
കണ്ടെത്താൻ
നിന്റെ ചിന്തകളെ
പരിശോധിക്കുക.

സുവർണ്ണ കാലം.മൈ ഡയറി.khaleelshamras

ഈ ഭൂമിയുടേയും
നിനേറെയും
സുവർണ്ണ കാലം
ഈ ഒരു വർഷവും
വാരവും
ദിവസവും
ഈ ഒരു നിമിഷവുമാണ്.
നല്ലൊരു കാലത്തിനായി
കാത്തിരിക്കാതെ
ഈ ഒരു സുവർണ്ണ കാലത്തിൽ
സംതൃപ്തി കണ്ടെത്തുക.
സന്തോഷത്തോടെ
ജീവിക്കുകയും ചെയ്യുക.

അടിവേര്.മൈ ഡയറി.ഖലീൽ ശംറാസ്

പേടിപ്പിക്കലിന്റേയും
ദേഷ്യത്തിന്റേയും
ഒക്കെ അടിവേര്
അന്വേഷിച്ചാൽ
ശക്തമായ ഒരു സ്നേഹം
അവിടെ കാണാൻ കഴിയും.
നിന്റെ നോട്ടം
ചെന്നെത്തേണ്ടതു
ആ അടിവേരിലേക്കാണ്.

ലോകാവസാനം.my diary.khaleelshamras

എല്ലാവർക്കും ലോകാവസാനത്തെ കുറിച്ച്
പേടിയാണ്.
പക്ഷെ അതിനു മുമ്പേ
വിശാലമായ തന്റെ
ലോകം അവസാനിക്കുമെന്ന
ബോധമില്ല.

ആത്മബോധം.my diary.khaleelshamras

ആത്മബോധമെന്നാൽ
നിന്റെ ഉള്ളിൽ എന്ത്
സംഭവിച്ചുകൊണ്ടിരിക്കുന്നു
എന്നത് അറിയലും.
നിന്റെ സാഹചര്യം
നിന്റെ ഉള്ളിൽ എന്ത്
വ്യതിയാനം സൃഷ്ടിക്കുന്നുവെന്ന്
അറിയലും.
നിന്റെ അടിസ്ഥാന
ആവശ്യങ്ങളായ
മനസ്സമാധാനവും
സന്തോഷവും നഷ്ടപ്പെടുത്താതെ
അതിനെ പരിവർത്തനം
ചെയ്യലുമാണ്.

മറ്റുള്ളവരുടെ അഭിപ്രായങ്ങൾ.my diary.khaleelshamras

മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങളുടെ
ഫലമല്ല നിന്റെ ജീവിതം.
അവരിൽ നിന്നും
ലഭിക്കേണ്ട
അഭിപ്രായങ്ങൾ
ലക്ഷ്യമാക്കിയുമല്ല
നിന്റെ ജീവിതം.
നിന്റെ ജീവിതം
പൂർണ്ണമായും
നിന്റെ നിയന്ത്രണത്തിലായിരിക്കണം.
മറ്റുള്ളവരുടെ അഭിപ്രായങ്ങളെ
ഈ ഒരു നിയന്ത്രണത്തെ
ശക്തമാക്കാൻ വേണ്ടിമാത്രം
ഉപയോഗപ്പെടുത്തുക.

പ്രവർത്തിയുടെ ഫലം.മൈ ഡയറി.khaleelshamras

ഒരു പ്രവർത്തി ചെയ്യുമ്പോൾ
അതിന്റെ ഫലവും
ചിന്തിക്കണം.
ഇപ്പോൾ ചെയ്യുന്ന
പ്രവർത്തി നല്ലതാണെങ്കിലും
അത് നിന്റെ വിലപ്പെട്ട ഉറക്കം
നഷ്ടപ്പെടുത്തി കൊണ്ടാണെങ്കിൽ
പ്രവർത്തിക്കു ശേഷം ലഭിക്കുന്ന ഫലം
ഉറക്കകുറവും
ഉന്മേഷക്കുറവുമാണെങ്കിൽ
ഫലം വളരെ മോശമായിരിക്കും.

മടി.മൈ ഡയറി.khaleelshamras

മടി തൽക്കാലം
ഒരു സുഖകരമായ
അവസ്ഥ നിനക്ക് സമ്മാനിക്കും.
പക്ഷെ പിന്നീട്
നിനക്ക് സമ്മാനിക്കുന്നത്
തികച്ചും അസുഖകരമായ
അവസ്ഥയായിരിക്കും.
അതുകൊണ്ട്
മടിക്കു മുന്നിലെ
തൽക്കാലിക സുഖത്തിന്റെ ചിത്രം മാറ്റി.
മടിയിൽ നിന്നും വിമുക്തനായി
പ്രവർത്തിയിലേക്ക്
ചുവടുവയ്പ്പു നടത്തിയാലുള്ള
വലിയ ഫലത്തിന്റെ
ചിത്രം മുന്നിൽ പ്രഷ്ഠിക്കുക.

മനുഷ്യനെന്ന പാഠം.my diary.khaleelshamras

ഓരോ മനുഷ്യനും
അവന്റെ ജീവിതം
വാക്കായും പ്രവർത്തിയായും
വൈകാരികതയായും
നിനക്ക് മുന്നിൽ
അവതരിപ്പിക്കുന്നത്
നിനക്ക് പാഠങ്ങൾ
പഠിക്കാനാണ്.
അല്ലാതെ
നിന്റെ നല്ല
മാനസികാവസ്ഥ
നശിപ്പിക്കാനല്ല.

ശന്തമായ പ്രകൃതി.മൈ ഡയറി.ഖലീൽ ശംറാസ്

ഭൂമി ശാന്തമാണ്.
ഭൂകമ്പത്തിൽ പ്രകമ്പനം കൊള്ളുമ്പോൾ
പോലും
ഭൂമിയുടെ ബോധം ശാന്തിയിലാണ്.
നാട് ശാന്തമാണ്.
എല്ലാ ജീവജാലങ്ങളും
ശാന്തമാണ്.
മരിക്കുമ്പോൾ പോലും
സസ്യ ജീവജാലങ്ങൾ ശാന്തരാണ്.
ഈ ഒരു നിമിഷത്തിൽ
ജനിക്കുകയും മരിക്കുകയും
ചെയത കോശങ്ങളും
ആറ്റങ്ങളും ശാന്തരായാണ്.
ശാന്തതയെന്ന ഒറ്റ ബോധമേ
ഈ പ്രകൃതിയിലുള്ളു.
പിന്നെന്തിനാണ്
നിന്റെ മനസ്സ് മാത്രം
അസ്വസ്ഥമാവുന്നത് .

കുപ്പത്തൊട്ടി.മൈ ഡയറി.ഖലീൽ ശംറാസ്

മറ്റുള്ളവരുടെ വാക്കുകളും
സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളും
നിക്ഷേപിച്ച മാലിന്യങ്ങൾ
ശേഖരിച്ചു വെക്കാനുള്ള
കുപ്പത്തൊട്ടിയല്ല
നിന്റെ ചിന്തകളും
നിന്റെ മനസ്സും.
അവയെ
നിനക്ക് അറിവും
പ്രചോദനവും
നല്ല മാനവികാവസ്ഥയും
സമ്മാനിച്ചതെന്തൊക്കെയോ ആക്കി
പരിവർത്തനം ചെയ്യാനുള്ള
ഫാക്ടറിയാണ്
നിന്റെ ചിന്തകളും
മനസ്സും.

അർത്ഥസമ്പൂർണ്ണ ജീവിതം.മൈ ഡയറി.ഖലീൽശംറാസ്

രണ്ട് വിഭവങ്ങളാണ്
ഈ ഒരു സമയത്തിൽ
അർത്ഥസമ്പൂർണ്ണമായ
ജീവിതം നയിക്കാനായി
ഈ ഒരു സമയത്തിൽ
നിനക്കു മുമ്പിലുള്ളത്.
ഒന്ന് വിലപ്പെട്ട ഈ ഒരു നിമിഷം.
രണ്ടാമത്തേത് നിന്റെ ശ്രദ്ധ.
ശ്രദ്ധയോടെ ഈ
ഒരു നിമിഷത്തിൽ
നല്ല മാനസികാവസ്ഥയും
അറിവും നേടി
ജീവിക്കുക.
ജീവിതം തീർച്ചയായും
അർത്ഥ സമ്പൂർണ്ണമായിരിക്കും.

സംഘർഷങ്ങളെ പൊതുവൽക്കരിക്കരുത്.മൈ ഡയറി.ഖലീലശംറാസ്

ഓരോ സംഘർഷത്തിനും
ആ സംഘർഷം നടന്ന
ഇടങ്ങളിലെ
എന്തെങ്കിലും കാരണമുണ്ടാവും.
അതിനെ പൊതു വൽക്കരിക്കരുത്.
വളച്ചൊടിക്കുകയും ചെയ്യരുത്.
അത് സംഘർഷത്തിനിടയാക്കിയ
വൈകാരിക ക്യാൻസറിനെ
മറ്റുള്ളവരിലേക്കും
വ്യാപിപ്പിക്കാൻ കാരണമാവും.

സ്ക്രൂ ഡ്രൈവർ.my diary.khaleelshamras

ഒരു സ്ക്രൂ ഡ്രൈവർ
ഉപയോഗിച്ച് സ്ക്രൂ മുറുക്കുമ്പോൾ
നീ ശ്രദ്ധിക്കേണ്ടത്
സ്ക്രൂ ഡ്രൈവരിലേക്കല്ല
മറിച്ച്
സ്ക്രൂവിലേക്കും
അത് മുറുക്കേണ്ട ഇടത്തിലേക്കുമാണ്.
അതുപോലെയാണ്
മറ്റുള്ളവരോട്
സംസാരിക്കുമ്പോൾ
സംസാരം ഉദ്ഭവിച്ച
നിന്നിലേക്ക്‌ നോക്കാതെ
അത്
ശ്രവിച്ചവരിലേക്ക്
ശ്രദ്ധിക്കുക.
അവരിൽ ഉണ്ടായേക്കാവുന്ന
മണിസാകാവസ്ഥകളിലേക്കും
സ്വയം സംസാരത്തിലേക്കും
ശ്രദ്ധിക്കുക.

ഈ ലോകം.my diary.khaleelshamras

ഈ ലോകം
എങ്ങിനെയാണ്
എന്നതല്ല
മറിച്ച്
ഈ ലോകത്തെ
നീയെങ്ങിനെ കാണുന്നുവെന്നതിനനുസരിച്ചാണ്
നിന്റെ മാനസികാവസ്ഥ.

പോരായ്മകളിൽ. മൈ ഡയറി.ഖലീൽ ശംറാസ്

നിന്റെ പോരായ്മകളിലാണ്
സാഹസികത ഉള്ളത്.
നിന്റെ അവസരങ്ങളും
ഒളിഞ്ഞു കിടക്കുന്നത്
പോരായ്മകളിലാണ്.
മാറ്റിയെടുക്കാൻ  പറ്റുന്ന
പോരായ്മകളെ
ഇല്ലാതാക്കാനുള്ള
ശ്രമമാണ് നിന്റെ
ജീവിതത്തിലേക്ക്
സംതൃപ്തി കൊണ്ടുവരിക.

Saturday, August 26, 2017

പരസ്പരം മനസ്സിലാക്കാൻ.my diary.khaleelshamras

നിന്റെ മനസ്സറിയുക
അവരുടെ മനസ്സറിയുക.
എന്നിട്ട് രണ്ടും
കൂട്ടികലർത്തുക.
അങ്ങിനെയാണ്
ആത്മബന്ധങ്ങൾ
രൂപപ്പെടുന്നതും
പരസ്പരം
മനസ്സിലാക്കപ്പെടുന്നതും.

അനുഭൂതികൾ.my diary.khaleelshamras

അനുഭൂതികൾ
സൃഷ്ടിക്കാൻ
ഒരുപാട് അനുഭവങ്ങൾ
വേണമെന്നില്ല.
നിന്റെ ഉപബോധ മനസ്സിന്
കൈമാറുന്ന
ഒരൊറ്റ വാക്ക് മാത്രം
മതി.
അവിടെനിന്നും
അനുഭൂതികൾ
ഉൽപ്പാദിപ്പിക്കാൻ.

ഇന്ന്.my diary.khaleelshamras

പുതിയ ദിവസമാണ്
നീയും പുതിയതാണ്.
ഇന്നലകളിലേക്ക്
നോക്കികൊണ്ടേയിരിക്കേണ്ട.
അവയൊക്കെ
മാഞ്ഞുപോയി.
നാളെകളിലേക്കും
നോക്കേണ്ട.
ഇന്നുകളിലേക്ക്.
നോക്കുക.
ഇന്നുകളുടെ സൃഷ്ടിയാണ്
നല്ല നാളെകൾ.
ജീവിതത്തിന്റെ ജീവനുമാണ്
ഈ ഇന്നുകൾ.

കുടുംബവും സമൂഹവും.my diary.khaleelshamrs

സാമൂഹത്തെ
കൈകാര്യം ചെയ്യാൻ
എളുപ്പമാണ്.
കാരണം പരസ്പരം
മുഖം തിരിഞ്ഞോ
അല്ലെങ്കിൽ
ദൂരെ നിന്നോ ആണ്
സംവദിക്കുന്നത്.
പക്ഷെ കുടുംബം
അങ്ങിനെയല്ല
അവിടെ
മുഖത്തോട് മുഖം നോക്കിയും
കാതോട് കാതു ചേർത്തും
ആണ് സംസാരം.
അതുകൊണ്ട് ഒരു കുടുംബത്തെ
നല്ല രീതിയിൽ
കൈകാര്യം ചെയ്യുന്നതിലാണ്
ഒരു വ്യക്തിയുടെ വിജയം.
അവിടെ വിജയകരമായി
കൈകാര്യം ചെയ്യാൻ പഠിച്ച
ഏതൊരാൾക്കും
മറ്റേതൊരു മേഖലയിലും
നല്ലരീതിയിൽ കൈകാര്യം
ചെയ്യാനാവും.

Wednesday, August 23, 2017

ഇഷ്ടത്തിന്റെ പേരിൽ.my diary.khaleelshamras

എല്ലാവർക്കും
എന്തിനോടോയൊക്കെ
അതിയായ ഒരു ഇഷ്ടുണ്ട്.
പലപ്പോഴും മറ്റു പലതിനേയും
വിമർശിക്കാനും
ശത്രുപക്ഷത്ത് നിർത്താനും
പ്രേരിപ്പിക്കുന്നത്
ആ ഒരിഷ്ടമാണ്.
ആ ഇഷ്ടമെന്ന വികാരമാണ്
അവരിൽ നിന്നും
നിനക്ക് പഠിക്കാനുള്ളത്.
അല്ലാതെ
ഇഷ്ടത്തെ സംരക്ഷിക്കാനായി
അവർ കാട്ടികൂട്ടുന്ന
കാട്ടി കുട്ടലുകളെയല്ല.

പുതിയ നിമിഷത്തിൽ.my diary.khaleelshamras

എറ്റവും പുതിയതും
പുതുമ നിറഞ്ഞതുമായ
ഒരു നിമിഷത്തിലാണ്
ഇപ്പോൾ നീ ജീവിക്കുന്നത്.
ഈ ഒരു നിമിഷത്തിലെ
നിന്റെ ജീവിതവും
അതിനനുസരിച്ചായിരിക്കണം.
പുതുമകൾ കൊണ്ട്
നിന്റെ ചിന്തകളെ അലങ്കരിക്കുക.
പുതിയ പുതിയ
അറിവുകൾ നേടുക.
പുതിയ പുതിയ
കൂട്ടുകെട്ടുകളുണ്ടാക്കുക.

അവരുടെ ജീവന്റെ ഭാഗമായി..my diary.khaleelshamras

ഈ ഒരു നിമിഷം
അവർ നിന്നോട്
സംസാരിക്കുമ്പോൾ
അവർ നിനക്ക്
അനുവദിച്ചു തരുന്നത്
അവരുടെ സമയം മാത്രമല്ല
മറിച്ച്
അവരുടെ
വിലപ്പെട്ട ജീവിതമാണ്.
അവരോടുള്ള
നിന്റെ ഓരോ പ്രതികരണവും
അവരുടെ ജീവന്റെ
ഭാഗമാവലാണ്.
അതുകൊണ്ട്
അവരുടെ ജീവന്
നിന്റെ സംസാരത്തിൽനിന്നും
നല്ലതുമാത്രം പകർന്നുകൊടുക്കുക.

പ്രതിസന്ധിയോടുള്ള പ്രതികരണം.my diary.khaleelshamras

നിന്റെ സാഹചര്യങ്ങളും
മനുഷ്യരും
നിന്റെ മനസ്സിൽ വന്ന്
നിന്റെ നല്ല മാനസികാവസ്ഥ
തകർക്കുന്ന തരത്തിൽ
സംസാരിക്കുമ്പോൾ
നിന്നിൽ ചലിക്കുന്ന
ആ ബിംബങ്ങളോട്
പറയുക.
ഇത് ഞാൻ ജീവിക്കുന്ന
നിമിഷമാണ്
ഇവിടെ നിങ്ങൾക്കനുവദിച്ചു
തരാൻ എനിക്ക് സമയമില്ല.
പക്ഷെ പുറത്തെ
ഇതേ ബിംബങളുടെ
യഥാർത്ഥ അവസ്ഥയോട്
പുഞ്ചിരിച്ചു കൊണ്ടായിരിക്കണം
നിന്റെ ഉള്ളിലെ
അതിന്റെ ചലിക്കുന്ന
രൂപങ്ങളോട് ഇങ്ങിനെ
പ്രതികരിക്കാൻ.

ലക്ഷ്യം. My diary.khaleelshamras

ലക്ഷ്യം കുറിച്ചു വെക്കുക.
അതിന് തെളിവ് നിരത്തുക.
ലക്ഷ്യങ്ങളെ ചെറുതായി
ഭാഗിക്കുക.
അവയെ പ്രവർത്തന പഥത്തിലേക്ക്
ഈ ഒരു നിമിഷം തന്നെ
കൊണ്ടുവരിക.
ഓരോ ചെറിയ ചെറിയ
ദൗത്യ പൂർത്തീകരണത്തേയും
വലിയ വലിയ അഭിനന്ദനങ്ങൾ കൊണ്ട്
പ്രശംസിക്കുക.
ലക്ഷ്യം പൂർത്തീകരിക്കപ്പെട്ട
അവസ്ഥ എപ്പോഴും
മനസ്സിൽ കണ്ടുകൊണ്ടിരിക്കുക.
നീട്ടിവെയ്പ്പില്ലാതെ
ഓരോ പ്രവർത്തിയിൽ
മുഴുകുമ്പോഴും.

നല്ല വൈകാരിക മൂഹൂർത്തങ്ങൾ.my diary.khaleelshamras

നല്ല വൈകാരിക മൂഹൂർത്തങ്ങൾ
സൃഷ്ടിക്കാനുള്ള വേദിയാണ്
സൗഹൃദവും കുടുംബവുമെല്ലാം.
അത്തരം മൂഹൂർത്തങ്ങൾ
സൃഷ്ടിക്കപ്പെടണമെങ്കിൽ
നന്നായി ക്ഷമിക്കാനും
ശ്രവിക്കാനും കഴിയണം.
സൂക്ഷ്മതയോടെ
സംസാരിക്കാൻ കഴിയണം.
ഒരുപാട് മറച്ചു വെക്കാനും
വിമർശിക്കാതിരിക്കാനും കഴിയണം.

നിന്റെ നിയന്ത്രണം.my diary.khaleelshamras

നിന്റെ നിയന്ത്രണം
നിന്നിലാണ്.
അല്ലാതെ
മറ്റുള്ളവരിലല്ല.
നിനക്ക് മാറ്റാൻ പറ്റുന്ന
ഏക മേഖലയും നിയാണ്
അല്ലാതെ
മറ്റുള്ളവരല്ല.

സമൂഹത്തോട് ജയിച്ച്.my diary.khaleelshamras

ഒരു സമൂഹവും
ഒരു മനുഷ്യനും
പരസ്പരം മൽസരിച്ചാൽ
ആ മനുഷ്യനേ ജയിക്കൂ.
കാരണം സമുഹമെന്നാൽ
ഓരോരോ മനുഷ്യരുടെ
കൂട്ടായ്മയാണ്.
ഒറ്റ സമൂഹമെന്ന് പറയുമ്പോഴും
പരസ്പരം പൊരുതുന്നവർ.
പക്ഷെ ഒറ്റ മനുഷ്യൻ
നിന്നോട് മൽസരിക്കാൻ വന്നാൽ
നിനക്ക് നിന്നെ നഷ്ടപ്പെടാനുള്ള
സാധ്യത കൂടുതലാണ്.
നാടിനെ നയിക്കുന്ന
നായകൻമാരുടെ വീടുകളിലേക്ക്
ഒന്നു നോക്കിയാൽ
കാണാം
ഇതിന് ഉദാഹരണം.
നാടിൽ വിജയക്കൊടി പാറിച്ചവർ
സ്വന്തം ജീവിത പങ്കാളിക്കു മുമ്പിൽ
പതറി നിൽക്കുന്ന
വിചിത്ര കാഴ്ച്ച
അവിടെ കാണാം.

നിന്നെ വേദനിപ്പിച്ച ചർച്ചകൾ.my diary.khaleelshamras

നിന്റെ മനസ്സ് വേദനിപ്പിക്കാൻ
സമൂഹത്തിൽ ഒരു ചർച്ചയും
നടക്കുന്നില്ല.
ഓരോരോ മനുഷ്യന്റേയും
വ്യത്യസ്ഥ ശബ്ദങ്ങൾ
മുഴങ്ങി കേൾക്കുന്ന
ഒരു പൊതുവേദി മാത്രമാണ്
സമൂഹം.
സാമൂഹിക ചർച്ചകൾ
നിന്നെ വേദനിപ്പിച്ച ചർച്ചയായി മാറുന്നത്
മറ്റുള്ളവരുടെ നാവിലൂടെ
അത് പുറത്ത് വരുമ്പോഴല്ല
മറിച്ച്
അവ നിന്റെ സ്വയം
സംസാര വിഷയമായി
മാറുമ്പോഴാണ് .

ഇല്ലാത്ത നിയമത്തെ നിരോധിച്ചു.my diary.khaleelshamras

നിയമം നിരോധിച്ചു.
നിരോധിച്ചപ്പോഴാണ്
മറ്റൊരു പരമസത്യം
അറിഞ്ഞത്.
അങ്ങിനെ
ഒരു നിയമം തന്നെയിലായിരുന്നു.
പൊരുത്തത്തിന്റേയും
സ്നേഹത്തിന്റേയും
അവസാന പരീക്ഷണവും
പരാജയപ്പെട്ടാൽ
അതും ദീർഘനാളത്തെ
പൊരുത്തപ്പെടാനുള്ള
സാധ്യതകൾക്കൊടുവിലെ
തീരുമാനത്തെ
മൂന്നു വാക്കുകളിലൊതുക്കി
വളച്ചൊടിക്കപ്പെട്ട
ഒരു ഇല്ലാത്ത നിയമത്തെയായിരുന്നു
നിരോധിച്ചതെന്ന്.

ഒരൊറ്റ മനുഷ്യൻ .my diary.khaleelshamras

ഒരൊറ്റ മനുഷ്യനിലെ
കോടാനുകോടി കോശങ്ങളുടേയും
ചിന്തകളുടേയും
എണ്ണവുമായി
മൊത്തം മനുഷ്യരുടേയും
സമൂഹങ്ങളുടേയും
എണ്ണം ഒന്ന് താരതമ്യം
ചെയ്തുനോക്കൂ.
അപ്പോൾ മനസ്സിലാവും
ജീവിക്കുന്ന ഞാനെന്ന
മനുഷ്യനാണ്
അതിനേക്കാളൊക്കെ ഏറെ
ശക്തനെന്ന സത്യം.

Tuesday, August 22, 2017

നല്ലതിനെ പൊതിഞ്ഞ വാക്കുകൾ.മൈ ഡയറി.ഖലീൽശംറാസ്

നിന്നിലെ
നന്മകളേയും
സ്നേഹത്തേയും
അറിവിനേയും
നല്ല ആശയങ്ങളേയും
മനോഹരവും
ജീവനുള്ളതുമായ
വാക്കുകളിൽ പൊതിഞ്
അവർക്ക് കൈമാറുക
അതാണ്
ഏറ്റവും നല്ലതും
അവരെ സ്വാധീനിച്ചതുമായ
ആശയ വിനിമയം.
അല്ലാതെ
പരസ്പര വിധ്വേഷത്തിന്റേയും
അനാവശ്യമായതുമായ
കാര്യങ്ങളെ പൊതിഞ്ഞ
വാക്കുകളാവരുത്
നീ അവർക്ക് കൈമാറുന്നത്.

നിന്നെ ശത്രുവായി കാണുന്നവർ.my diary.khaLeelshamras

നിന്നെ മിത്രമായി കാണുന്നവർ
നിന്നെ പലപ്പോഴും ഓർക്കും.
പക്ഷെ നിന്നെ ശത്രുവായി
കാണുന്നവരോ
അവർ നിന്നെ എപ്പോഴും ഓർക്കും.
അവരുടെ മനസ്സിന്റെ
മന്ത്രങ്ങളും
സ്വയം സംസാരവും
നിന്നെ കുറിച്ചായിരിക്കും.
അവരുടെ മനസ്സിന്റെ
അശാന്തിയായി
നീയുണ്ടാവും.
അതുകൊണ്ട് നിന്നെ
ശത്രുപക്ഷത്ത് നിർത്തുന്നവരെ
അവഗണിക്കാതിരിക്കുക.
സ്വന്തം കാര്യം നോക്കി
ജീവിക്കുന്ന കോടാനുകോടി
മനുഷ്യർക്കിടയിൽ
നീയെന്ന മറ്റൊരാളെ കുറിച്ച്
ചിന്തിക്കുന്ന
അപൂർവ്വം കുറച്ചു പേരിൽ
ആരൊക്കെയോ ആണ്
നിന്നെ ശത്രുവായി പ്രഖ്യാപിച്ചവർ.

നിന്റെ മനസ്സെന്ന ഭരണാധികാരി.my diary.khaleelshamras

നിന്റെ നാട്ടിലെ ജനസംഖ്യ
14000 മില്യൺ.
നിന്റെ ഭൂമിയിലെ ജനസംഖ്യ
7500 മില്യൺ.
നിന്നിലെ നിന്റെ പകർപ്പുകളായ
കോശങ്ങളുടെ സംഖ്യ
അയ്യായിരം  കോടി മില്യൺ.
അതിലേറെ വരുന്ന
നിന്നിലെ അന്തേവാസികളായ
സൂക്ഷ്മ ജീവികൾ വേറെയും.
ഇത്രയും വിശാലമായ
ഒരു സാമ്പ്രാജ്യത്തിന്റെ ഭരണാധികാരിയാണ്
നിന്റെ മനസ്സും അതിന്റെ ചിന്തകളും.
ഇത്രയും വിശാലമായ
ഒരു ലോകത്തെയാണ്
അനാവശ്യവും ഭയവും നിറഞ്ഞ
ചിന്തകൾ കൊണ്ടു നീ നശിപ്പിക്കുന്നത്.

Monday, August 21, 2017

ഭരണാധികാരി.my diary.khaleelshamras

വിരലിലെണ്ണാവുന്ന
മനുഷ്യരുടെ കാര്യകർത്താക്കലാണ്
നാട്ടിലെ ഭരണാധികാരി
പക്ഷെ നിന്റെ മനസ്സ്‌
അങ്ങിനെയല്ല.
എണ്ണി കണക്കാക്കാൻ
പറ്റാത്ത അത്രയും
കോശ സമൂഹങ്ങളുടെ
ഭരണാധികാരിയാണ് അത്‌.

ശത്രുവിനോട്.my diary.khaleelshamras

ശത്രുവിനോട് തിരിച്ചു
ശത്രുത കാണിക്കാതെ
ശത്രുവിനോട് സഹതാപം തോന്നുന്ന
ഒരവസ്ഥയിലേക്ക്
ചിത്രം മാറ്റുക.
മറിച്ചുകിടക്കുന്ന ഒരവസ്ഥയിൽ
ചിന്തിച്ചാൽ സഹതാപം തോന്നും.
ശത്രുത സഹതാപമായി
പരിവർത്തനം ചെയ്ത ശേഷം
സഹൃദത്തിന്റെ ജീവിതത്തിലേക്ക്
തിരികെ കൊണ്ടുവരിക.

വ്യായാമോപകരണങ്ങൾ.my diary.khaleelshamras

നിന്റെ ജീവതത്തെ കൂടുതൽ
ശക്തവും മൂല്യമുള്ളതുമാക്കാനുള്ള
ഒരു വ്യായാമോപകരണം
മാത്രമാണ് വിമർശനങ്ങൾ.
അല്ലാതെ അവ ഒരിക്കലും
നിന്നെ തലർത്താനുള്ളതല്ല.

Sunday, August 20, 2017

ഈ നിമിഷത്തിന്റെ സ്‌ക്രീനിൽ.my diary.khaleelshamras

ഈ നിമിഷത്തിന്റെ
സ്ക്രീനിൽ
നിന്റെ ചിന്തകളിലൂടെയും
വികാരങ്ങളിലൂടെയും
ഏത് ചലചിത്രമാണോ
പ്രദർശിപ്പിക്കുന്നത്
അതിലാണ്.
നിന്റെ ജീവിതവും
സംതൃപ്തിയും.

പേടിപ്പിക്കുന്ന ചിത്രം.my diary.khaleelshamras

നിന്റെ മനസ്സ്
നിന്നിൽ നീ സ്വയം
വരച്ച പേടിപ്പിക്കുന്ന
ഒരു ചിത്രത്തിലേക്ക്
സ്വയം കേന്ദ്രീകരിച്ചു നിൽക്കുമ്പോൾ
അനുഭവിക്കുന്ന
വികാരമാണ് പേടി.
ഇവിടെ ഓരോ വ്യക്തിയും
ഓരോരോ സമയത്ത്
പേടിപ്പിക്കുന്ന ഏതൊരു
ചിത്രം വരക്കുന്നുവെന്നതും
ഏതിലേക്ക് കേന്ദീകരിച്ചു
നിൽക്കുന്നുവെന്നതുമാണ് പ്രധാനം.

പേടിപ്പിക്കുന്നത്.my diary.khaleelshamras

അവർ പേടിപ്പിക്കുന്നത്
തന്നെയല്ല,
നിന്റെ സാമൂഹിക കൂട്ടായ്മകളെയല്ല
മറിച്ച് അവരിൽ
വരക്കപ്പെട്ട നിനേറെയും
നിന്റെ കൂട്ടായ്മയുടേയും
സാങ്കൽപ്പിക ചിത്രത്തെ
നോക്കിയാണ്.
ശരിക്കും അവർ സ്വന്തത്തെ
നോക്കിയാണ്
പേടിപ്പിക്കുന്നത്,
സ്വന്തം സമാധാനം
നഷ്ടപ്പെടുത്തിയും
അതിലെ സ്നേഹത്തിന്റെ
അവസാന കണികയും
നഷ്ടപ്പെടുത്തിയാണ്
പേടിപ്പിക്കുന്നത്.

അശാന്തി.my diary.khaleelshamras

അയാൾ പറഞ്ഞു.
ഈ ഭൂമി അശാന്തമാണ്.
ശരിക്കും അയാളത്
പറഞ്ഞ് ഭൂമിയെ
അറിഞ്ഞല്ലായിരുന്നു.
മറിച്ച് തന്റെ
ആന്തരികലോകത്തെ
അറിത്തായിരുന്നു.
അവിടെയായിരുന്നു
അശാന്തി.

വറ്റിവരണ്ട സ്നേഹം.my diary.khaleelshamras

മനസ്സിലെ സ്നേഹം
വറ്റിവരണ്ടയിടത്തുനിന്നും
പേടി പിറക്കുന്നു.
പേടിക്കുകയും
പേടിപ്പിക്കുകയും
ചെയ്യുന്ന അവസ്ഥയിൽ
ഒരു പോസിറ്റീവ്
വികാരത്തിനും
ആ മനസ്സിൽ
നിലനിൽക്കാൻ കഴിയാതെ പോവുന്നു.

നല്ല മനുഷ്യൻ.my diary.khaleelshamras

സന്തോഷവും
സംതൃപ്തിയും
സ്നേഹവും
അറിവും
നല്ല വിശ്വാസവും
കരുണയുമൊക്കെയുള്ള
നല്ല മനസ്സാണ്
സമാധാനമുള്ള മനസ്സ്.
അത്തരത്തിൽ മനസ്സുളള
ഒരു വ്യക്തിയുടെ
പ്രവർത്തനവും
അതിനനുസരിച്ചായിരിക്കും.
അങ്ങിനെ പ്രവർത്തിക്കുന്ന
മനുഷ്യന്റെ പേരാണ്
നല്ല മനുഷ്യൻ.

Saturday, August 19, 2017

ഒരു നിമിഷത്തിന്റെ ആയുസ്സ്.my diary.khaleelshAmras

നീ കാത്തിരിക്കുന്ന
ഏതൊരു നല്ലൊരനുഭവത്തിനും
ഒരൊറ്റ നിമിഷത്തിന്റെ
ആയുസ്സേ ഉള്ളു.
കാത്തിരിപ്പവസാനിപ്പിച്ച്
ആ ഒരു സമയം ഈ ഒരു നിമിഷമാണെന്ന്
തിരിച്ചറിഞ്ഞ്
ഈ ഒരു നിമിഷത്തിൽ നിന്നും
കാത്തിരിക്കുന്ന സന്തോഷം
അനുഭവിച്ചറിയുക.

സ്വപ്നം സഫലമാവാൻ. My diary.khaleelshamras

ആരൊക്കെ എന്തൊന്ന്
സ്വപ്നം കണ്ടുവോ
ആ സ്വപ്നത്തിനനുസരിച്ച്
തന്റെ നിമിഷങ്ങളിൽ
നീട്ടിവയ്പ്പില്ലാതെ
പ്രയത്നിച്ചുവോ
അതിന്റെ ഫലം
അവർക്ക് ലഭിച്ചു.
സ്വപ്നം കാണാതെ
തീരുമാനങ്ങളെ
നീട്ടിവെയ്ച്ച് മാറ്റി വെച്ചുവോ
അവർക്ക് ഫലം
ലഭിച്ചതുമില്ല.

ഓർമ ജീവനാണ്.my diary.khaleelshamras

ഓർക്കാൻ പറ്റുന്ന
എതൊരു കാര്യവും
അനുഭവങ്ങളാവുന്ന
നിന്റെ ഭാഹ്യ ലോകത്ത്
നിന്നും അപ്രത്യക്ഷപ്പെട്ടവയാണെങ്കിലും
നിന്റെ ആന്തരികലോകത്ത്
ഇപ്പോഴും ജീവനോടെ ഉള്ളവയാണ്.
അതുകൊണ്ട്
നിന്റെ ഓർമകളിൽ നിന്നും
നല്ല അനുഭവങ്ങളെ
ജീവനോടെ തിരികെ വിളിക്കുക.
അവയിലെ അനുഭുതികളെ
ഈ ഒരു നിമിഷത്തിലെ
നിന്റെ ജീവിതാനുഭവങ്ങളിലേക്ക്
വ്യാപിപ്പിക്കുക.

സോഷ്യൽ മീഡിയകൾ നൽകുന്ന ഫലം.my diary.khaleelshamras

പോസ്റ്റിൽ നിന്നും
പോസ്റ്റുകളിലേക്കുള്ള യാത്രയിൽ
സോഷ്യൽ മീഡിയകൾ
നിന്റെ ശരീരത്തിൽ ഉറക്കാകുറവായും മറ്റും
മനസ്സിൽ മാനസികാവസ്ഥകളായും
സൃഷ്ടിക്കുന്ന പരിവർത്തനങ്ങളിലേക്ക്
ശ്രദ്ധിക്കുക.
ആ മാറ്റങ്ങളാണ്
അവ നിനക്ക് നൽകുന്ന
യഥാർത്ഥ ഫലം.

വായുവിലെ ജീവികൾ.my diary.khaleelshamras

നാം കടലിലെ
മൽസ്യങ്ങളെ നോക്കി പറഞ്ഞു.
വെള്ളത്തിൽ ജീവിക്കുന്ന
അതിൽ നീന്തി കളിക്കുന്ന ജീവികൾ എന്ന്.
വെള്ളത്തിലെ മൽസ്യങ്ങൾ
കരയിലെ ജീവജാലങ്ങളെ നോക്കി പറഞ്ഞു
വായുവിൽ ജീവിച്ച്
വായുവിലൂടെ നടക്കുന്ന
ജീവികൾ എന്ന്.
പക്ഷെ കരയിലെ അധിപരായ മനുഷ്യൻ
പലപ്പോഴായി മറന്നു
ഞങ്ങൾ വായുവിലെ
ജീവികൾ ആണെന്ന സത്യം.
ആ മറവിയാണ്
വായുവിനെ അസന്തുലിത മാക്കുന്നതിലേക്ക്
മനുഷ്യനെ നയിച്ചത്.

ബോധം.my diary.khaleelshamras

അറ്റത്തിനും കോശത്തിനും
അതിനെ വീണ്ടും വിഭജിച്ചാൽ
കിട്ടുന്ന അതിസുക്ഷ്മ കണികകൾക്ക്
പോലും ബോധമുണ്ട്.
ആ ബോധത്തിലാണ്
ഈ പ്രപഞ്ചവും
ഭൂമിയും അതിലുള്ള
എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

എല്ലാതരം ബുദ്ധികളും.my diary.khaleelshamras

എല്ലാതരം  ബുദ്ധികളേയും
തലച്ചോറിലെ വിവിധ കേന്ദ്രങ്ങളേയും
ഫലപ്രദമായി
ഉപയോഗപ്പെടുത്താൻ പഠിക്കുക.
അത് നിന്നെ
കൂടുതൽ അറിവെന്ന  സമ്പത്ത്
സ്വന്തമാക്കാനും
അതിലൂടെ
സംതൃപ്തകരമായ ജീവിതം
നയിക്കാനും സഹായിക്കും
എന്നത് ഉറപ്പാണ്.

നല്ല മാനസികാവസ്ഥ എന്ന അടിത്തറ.my diary.khaleelshamras

സന്തോഷവും സംതൃപ്തിയും
നിറഞ്ഞ നല്ലൊരു മാനസികാവസ്ഥ
സൃഷ്ടിക്കുക.
അതിനെ
നിന്റെ ജീവിതത്തിന്റെ
അടിത്തറയാക്കുക.
ആ കരുത്തുറ്റ അടിത്തറക്കു
മീതെ
നിന്റെ ഓരോ ദിവസത്തേയും
പണിയുക.
നിന്റെ നല്ല ഭൂതകാലാനുഭവങ്ങളിൽ നിന്നും
നല്ല ഭാവി സ്വപ്നങ്ങളിൽ നിന്നും
നിന്റെ മാനസികാവസ്ഥ സൃഷ്ടിക്കാനുള്ള
വിഭവങ്ങൾ കണ്ടെത്തുക.

മനുഷ്യനെന്ന ഗ്രഹം.

ഓരോ മനുഷ്യനും അവനവൻറെ ജീവിതമാകുന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് മരണത്തിലേക്ക് കുതിക്കുന്ന ഗ്രഹങ്ങളാണ്. ഒരാൾക്ക് മറ്റൊരാളുടെ പ്രകാശം ആകാൻ...