കളകളായി പറിച്ചു കളയാതിരിക്കുക. ഖലീൽശംറാസ്

ഗോതമ്പും അരിയുമെല്ലാം
കളകളായി കണ്ട്
മനുഷ്യൻ
പറിച്ചു കളഞ്ഞ
ഒരു കാലം മനുഷ്യനുണ്ടായിരുന്നു.
കാരണം അവയെ
കടിച്ചുപൊട്ടിക്കാനും
ദഹിപ്പിക്കാനും
മനുഷ്യൻ അപര്യാപ്തനായിരുന്നു.
അതിനിടയിലാണ്
മനുഷ്യൻ തീയുടെ
സാധ്യതകൾ
പഠിച്ചറിഞ്ഞത്.
അങ്ങിനെ അവൻ
വേവിച്ച് കഴിക്കാൻ പഠിച്ചു.
അതിലൂടെ
ഗോതമ്പ് ,അരി
തുടങ്ങിയവ
മനുഷ്യന്റെ എറ്റവും
മുഖ്യ വിഭവങ്ങളായി.
ഇതുപോലെയാണ്
മനുഷ്യൻ അഭീമുഖീകരിക്കുന്ന
മിക്ക അനുഭവങ്ങളും
അത് നല്ലതായാലും
മോശമായാലും
അതിൽ ഓരോ മനുഷ്യനും
പഠിക്കാനും വളരാനുമുള്ള
വിഭവങ്ങൾ ഒരുപാടുണ്ട്.
അവയെ കളകളായി
പറിച്ചു കളയാതെ
വേണ്ട അറിവുകൾ
ശേഖരിക്കുക.

Popular Posts