പ്രപഞ്ചത്തിന്റെ അനന്തതയിലൂടെ. ഖലീൽശംറാസ്

പ്രപഞ്ചത്തിന്റെ അനന്ത വിശാലതകളിലൂടെ
നക്ഷത്രങ്ങളിലൂടെയും
മറ്റും വിനോദയാത്ര നടത്തി
കുറേ നാളിനുശേഷം
തിരിച്ചുവന്ന ഒരു മനുഷ്യനോട്
ഈ ഭൂമിയിലെ വിശേഷങ്ങൾ
ആരായുക.
അയ്യോ ----
ആ യാത്രയിൽ ഭൂമിയെന്ന
ഈ ചെറിയ പുള്ളിയെ
ശ്രദ്ധിക്കാൻ കഴിഞില്ല.
ഈ ഭൂമിയിൽ മനുഷ്യരെന്ന
ഈ സൂക്ഷ്മജീവികൾ ഉള്ള വിവരം പോലു
ശ്രദ്ധിച്ചില്ല,
ഇനി നിന്റെ മനസ്സിന്റെ ആന്തരികലോകത്തിലേക്ക്
നോക്കുക.
ഒരു നിമിഷം പ്രപഞ്ചത്തിന്റെ
അനന്തതയിലൂടെ
യാത്ര ചെയ്തുവന്ന
ആ വിശാലലോകം നിന്റെ
സ്വന്തം മനസ്സല്ലേ.
ഭൂമി നിന്റെ സാഹചര്യവും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്