വിമർശിക്കുന്നവർക്കുമുന്നിൽ നീ ചെല്ലേണ്ടത്. ഖലീൽശംറാസ്

വിമർശിക്കുന്നവർ
നേരിട്ടനുഭവിച്ചറിയാത്തവർ മാത്രമല്ല.
അനുഭവിച്ചറിയാൻ
പോലും ഇഷ്ടപ്പെടാത്തവരാണ്.
വിമർശിക്കുന്നവർക്ക്
മുന്നിലേക്ക്
അവരുടെ വൃത്തികെട്ട
മനസ്സിനെ അനുകരിച്ചുകൊണ്ടല്ല
പോവേണ്ടത്,
മറിച്ച് നിന്റെ നൻമയും
സേവന സന്നദ്ധതയും
അയൽപ്പക്കബന്ധവും
സമാധാനം കൈമാറിയുമൊക്കെയാവണം.
എന്നിട്ട് വിമർശിച്ചവർ
നിന്നെ അനുഭവിച്ചറിയട്ടെ.
ആ അനുഭവം
അവരുടെ വൃത്തികേടായ
മനസ്സിന് ഒരു ചികിൽസയാവട്ടെ.

Popular Posts