വായുവും മനുഷ്യനും. ഖലീൽശംറാസ്

മനുഷ്യന് ചുറ്റും
വായുവല്ല.
മറിച്ച് വായുവിൽ
ജീവിക്കുന്ന ജീവിയാണ് മനുഷ്യൻ.
മത്സ്യങ്ങൾ സമുദ്രങ്ങളിൽ
ജീവിക്കുന്ന പോലെ
മനുഷ്യനും മറ്റു കരജീവികളും
വായുവിൽ ജീവിക്കുന്നു.
വായു ശൂന്യതയല്ല.
വായുവാണ് യാഥാർത്ഥ്യം.
വായുവിൽ ജീവിക്കുന്ന
മനുഷ്യനും മറ്റു ഇതരജീവികളുമാണ്
ശൂന്യത.
മരിക്കുന്ന നിമിഷം
അനുഭവിക്കാൻ
പോവുന്ന യാഥാർത്ഥ്യമാണ്
ആശുന്യത.
വായുവുമായുള്ള ആത്മബന്ധം
നഷ്ടപ്പെടുന്ന നിമിഷമാണ്
ആ ശൂന്യതയിലേക്ക്
മനുഷ്യൻ പരിവർത്തനം ചെയ്യപ്പെടുന്നത്.

Popular Posts