അടിമ. ഖലീൽശംറാസ്

നീയെന്തിന്റെയൊക്കെയോ
അടിമയാണ്.
എന്തിന്റെ അടിമയാണ്
എന്ന് നിരീക്ഷിക്കുക.
പലപ്പോഴും
നീയെന്തൊന്നിനെയാണോ
ശത്രുപക്ഷത്ത് നിർത്തുന്നത്
അതിന്റെ അടിമയാണ്
നീയെന്ന സത്യം നിനക്ക് മനസ്സിലാവും.
കാരണം നിന്റ
ചിന്തകളിൽ വാഴുന്നത്
ശത്രുപക്ഷത്തെ കുറിച്ചുള്ള
സംസാരങ്ങളായിരിക്കും.

Popular Posts