വൻമതിൽ. ഖലീൽശംറാസ്

പുറത്ത്
അതി മനോഹരമായ കാഴ്ച്ചകളാണ്.
സംഗീതവും അനുഭുതിയുമുണ്ട്
പക്ഷെ നിന്റെ
ആന്തരിക ലോകത്തിനും
പുറം ലോകത്തിനുമിടയിൽ
ശക്തമായ ഒരു വൻമതിൽ കെട്ടി
അവയൊന്ന്
ആസ്വദിക്കുന്നതിനും
അതിൽ നിന്നും
പാഠം ഉൾകൊള്ളുന്നതിനും
തടസ്സം സൃഷ്ടിച്ചിരിക്കുന്നു.
നീയൊന്ന് തിരിച്ചറിഞാൽ
ആ തിരിച്ചറിവിന്റെ
ഒരു ചെറുസ്പർശനത്തിൽ .
വീണുടയുന്നതേയുള്ളു
ആ  വൻമതിൽ.

Popular Posts