സ്വയം സംസാര വിഷയങ്ങളിലേക്ക് മാറ്റാൻ. ഖലീൽശംറാസ്

ഓരോ മനുഷ്യരിലും
അവരിൽ നിത്യേന വാഴുന്ന
കുറേ സ്വയം സംസാര വിഷയങ്ങൾ ഉണ്ട്.
ഭൂരിഭാഗം പേരിലും
ഇതു നെഗറ്റീവാണ്.
പുറത്ത് ഏതൊരു വിഷയം
ചർച്ചക്കുവെച്ചാലും
ഈ സ്വയം സംസാര വിഷയത്തിലേക്ക്
അവയെ നയിക്കാനോ
അല്ലെങ്കിൽ
അതിനെ കൂട്ടികലർത്താനോ ഉള്ള
ഒരു പ്രവണത
മനുഷ്യരിൽ ഉണ്ടാവും.
ആ ഒരു ധാരണ
നിലനിർത്തികൊണ്ടാവണം
മറ്റുള്ളവരുമായി
ആശയവിനിമയത്തിലേർപ്പെടാൻ.

Popular Posts