നിന്റെ വാക്കിലെ ഹൃദയം. ഖലീൽശംറാസ്

നിന്റെ വാക്കുകളിൽ
നിന്റെ ഹൃദയത്തെ കുടിയിരുത്തുക.
എന്നിട്ട്
നിന്നോട് ഇടപഴകുന്നവർക്ക്
അത് സമ്മാനിക്കുക.
അല്ലാതെ വാക്കുകളിൽ
ആനുകാലിക വിവാദങ്ങളുടേയും
വിമർശനത്തിന്റേയും
അഴുക്കു പുരട്ടികൊണ്ടാവരുത്
അവർക്കു പകർന്നു നൽകാൻ.
നിന്റെ വാക്ക്
അവരിൽ സൃഷ്ടിക്കേണ്ടത്
അശാന്തിയല്ല
മറിച്ച് ശാന്തിയാണ്.

Popular Posts