കോശത്തിന്റേയും മനസ്സിന്റേയും ബോധം. ഖലീൽശംറാസ്

നിന്നിലെ ഓരോ
കോശത്തിനും
ജീവൻ മാത്രമല്ല
ബോധവുമുണ്ട്.
അതുകൊണ്ടാണ്
ഒരുപാട് സൂക്ഷ്മ ജീവികളുടെ
അക്രമണത്തെ
തിരിച്ചറിയാനും
പ്രതിരോധിക്കാനും
അവ ഒറ്റക്കെട്ടായി
നിലയുറപ്പിച്ചത്.
പക്ഷെ പലപ്പാഴും
നിന്റെ മനസ്സിന്
അതിന്റെ ബോധത്തെ
ഫലപ്രദമായി വിനിയോഗിക്കാൻ
കഴിയാതെ പോവുന്നുണ്ട്.
അതുകൊണ്ടാണ്
സാഹചര്യങ്ങൾക്കനുസരിച്ച്
നിന്റെ നല്ല മാനസികാവസ്ഥകളെ
നീ നഷ്ടപ്പെടുത്തുന്നത്.
കോശങ്ങൾ സൂക്ഷ്മജീവികളോട്
കാണിച്ച പ്രതിരോധം
സമ്മർദ്ദങ്ങളില്ലാതെ
നിലനിർത്താൻ
നിന്റെ ബോധമനസ്സിനും
കഴിഞ്ഞേനേ...

Popular Posts