മരണക്കെണി. ഖലീൽശംറാസ്

അവർ തർക്കിച്ചു
സാമ്പത്തിക ലാഭത്തിനായി
രക്തബന്ധം പോലും മറന്ന്
തർക്കിച്ചു.
അതിനിടയിൽ
അതിലൊരാൾ
തന്റെ മസ്തിഷ്ക്കത്തിൽ
അരങ്ങേറിയ
മാനസിക സമ്മർദ്ദങ്ങൾക്കൊടുവിൽ
നിശ്ശബ്ദനായി
നിലം പതിച്ചു.
മരണത്തിനു കീഴടങ്ങി.
തർക്കങ്ങളിൽ
മനുഷ്യ മനസ്സിൽ
സൃഷ്ടിക്കപ്പെടുന്ന
മാനസിക സമ്മർദ്ദങ്ങളിൽ
ശക്തമായ ഒരു കെണിയുണ്ട്.
മരന്നക്കെണി.

Popular Posts