നിന്റെ ജീവിതം. ഖലീൽശംറാസ്

നിന്നിൽ തുടങ്ങി
നിന്നിലൂടെ സഞ്ചരിച്ച്
നിന്നിൽ തന്നെ
അവസാനിക്കുന്ന
ഒന്നാണ് നിന്റെ
ജീവിതം.
നിന്റെ പഞ്ചേന്ദ്രിയങ്ങൾക്കു മുന്നിലെ
ലോകത്തിലല്ല
മറിച്ച്
അതിൽ നിന്നും
തരംഗങ്ങളായി
പരിവർത്തനം ചെയ്ത്
നിന്റെ നാഡീവ്യൂഹത്തിൽ
ചിത്രീകരിക്കപ്പെടുന്നയിടത്താണ്
നിന്റെ ജീവിതം.

Popular Posts