നിന്റെ ജീവൻ ബാക്കിയാവാൻ. ഖലീൽശംറാസ്

നീ യാത്രയായാലും
നിന്റെ ജീവന്റെ ഒരംശം
അവരിൽ ബാക്കിയാവണമെങ്കിൽ
അവർക്ക് ഓർക്കാനും
പ്രചോദനം ലഭിക്കാനും
പാകത്തിൽ
അവർക്കെന്തെങ്കിലും
കൈമാറണം.
നല്ല പ്രവർത്തിയായി,
നല്ല വാക്കായി,
സ്നേഹമായി
എന്തെങ്കിലുമൊക്കെ
കൈമാറികൊണ്ടിരിക്കാനുള്ളതാണ്
നിന്റെ ജീവൻ നിലനിൽക്കുന്ന
ഈ നിമിഷങ്ങൾ.

Popular Posts