ഒരൊറ്റ കാര്യം. ഖലീൽശംറാസ്

ഒരൊറ്റ നിയമത്തെ കുറിച്ചും
ഒരൊറ്റ ടാക്സിനെ കുറിച്ചും
ചർച്ചചെയ്യുന്ന ഈ വേളയിൽ
മനുഷ്യൻ ശ്രദ്ധിക്കേണ്ട
ഒരൊറ്റ കാര്യമുണ്ട്.
ഒരു സമയം ഒരൊറ്റ പ്രവർത്തിയിൽ
മുഴുകുക.
അതിൽ ആത്മാർത്ഥമായി ശ്രദ്ധിക്കുക.
അതിനായി സമർപ്പിക്കുക.
ഒരുപാട് കാര്യങ്ങൾ
ഒരൊറ്റ സമയം ചെയ്യാൻ
നോക്കുമ്പോൾ
നിന്റെ ശ്രദ്ധ
ചിന്നിചിതറിപോവും.
ആത്മാർത്ഥത നഷ്ടപ്പെടും.
കൂടെ
പ്രവർത്തി അപൂർണ്ണമാവുകയും
ചെയ്യും.

Popular Posts