ഈ നിമിഷമെന്ന ലൈബ്രറി. ഖലീൽശംറാസ്

ഈ നിമിഷമെന്നാൽ
ഒരു ലൈബ്രറിയാണ്
അനുഭവങ്ങളാവുന്ന
പുസ്തക ഷെൽഫിൽ
അടക്കിവെച്ചിരിക്കുന്ന
പുസ്തകങ്ങളിൽനിന്നും
ഏതെടുത്തും
നിനക്ക് വായിക്കാം.
എങ്ങിനെ വേണമെങ്കിലും
വായിക്കാം.
അതിനനുസരിച്ചായിരിക്കും
നിന്റെ ആന്തരിക കാലാവസ്ഥ.

Popular Posts