നീ വിമർശിക്കുന്നതാരെ?.ഖലീൽശംറാസ്

നീ ഒരു നാടിനേയോ
സമൂഹത്തേയോ
വ്യക്തിയേയോ
വിമർശിക്കുന്നത്
ആ നാടിനേയോ
സമൂഹത്തേയോ
വ്യക്തിയേയോ
അറിഞ്ഞല്ല.
മറിച്ച്
നീ നിനക്കുള്ളിൽ
ശരിയോ തെറ്റോ എന്ന്
അന്വേഷിക്കാതെ
ചില വൈകാരികതയുടേയും
നീ നിലയുറപ്പിച്ച സാഹചര്യങ്ങളുടേയും
അടിസ്ഥാനത്തിൽ
സ്വയം സൃഷ്ടിച്ച
ബിംബത്തെ നോക്കിയാണ്.
ശരിക്കും
നീ വിമർശിക്കുന്നത്
നിന്നെ തന്നെയാണ്.

Popular Posts