ശത്രുവിനോടുള്ള ആദരവ്. ഖലീൽശംറാസ്

നിന്നെ ആരെങ്കിലും
ശത്രുവായി കാണുന്നുവെങ്കിൽ
ആ ശത്രുവിനെ ആദരിക്കുക.
കാരണം അവന്റെ
ഊണിലും ഉറക്കത്തിലും
അവനിൽ വാഴുന്നത്
നിന്നെ കുറിച്ചുള്ള
ചിന്തകളാണ്.
അവന്റെ ജീവിതം
സ്വന്തം ജീവിത കേന്ദ്രത്തിൽനിന്നും
തെന്നിമാറി
നിന്നെ കുറിച്ചുള്ള തെറ്റായ
ചിന്തകൾ നിർമ്മിച്ചുകൊടുത്ത
ഒരു കേന്ദ്രത്തിനുചുറ്റും
വട്ടം കറങ്ങുകയായിരിക്കും.
അത് അവന്റെ
സമാധാനവും
ആയുസ്സും നഷ്ടപ്പെടുത്തികൊണ്ടിരിക്കുകയാണെന്ന
സത്യം പോലും മറന്ന്
അവൻ നിന്നെ കുറിച്ചുള്ള
ഭീതി നിറഞ ഓർമ്മകളുടെ
കയറിൽ തൂങ്ങി
ഒരുനാൾ മരിക്കുകയും
ചെയ്യും.
അതു കൊണ്ട്
ശത്രുവായി കാണുന്നവരോട്
അങ്ങേ അറ്റത്തെ ദയ കാണിക്കുക.
തിരിച്ചങ്ങോട്ട് ശത്രുത
കാണിച്ച്
അവരെ നിന്റെ
കേന്ദ്രമാവാതിരിക്കാൻ
ശ്രദ്ധിക്കുകയും ചെയ്യുക.

Popular Posts