അറിവുകൾ സൃഷ്ടിക്കുന്ന സാമ്പ്രാജ്യങ്ങൾ. ഖലീൽശംറാസ്

നീ നേടിയെടുക്കുന്ന
ഓരോ അറിവും
നിന്റെ തലച്ചോറിലും
അതിൽ നിന്നും
അനന്തമായി വ്യാപിച്ചുകിടക്കുന്ന
നിന്റെ മനസ്സിന്റെ ലോകത്തും
പുതിയ പുതിയ
സാമ്പ്രാജ്യങ്ങളാണ്
സൃഷ്ടിക്കുന്നത്.
അതുകൊണ്ട്
നിന്റെ
ഓരോ സമയത്തേയും
പുതിയ അറിവുകൾ
നേടിയെടുക്കാനായി വിനിയോഗിക്കുക.

Popular Posts