സൂര്യനിൽ ഒരു പ്രകാശ കണികയായി. ഖലീൽശംറാസ്

സുര്യനിലേക്ക്
നിന്റെ മനസ്സിനെ കൊണ്ടുപോവുക
എന്നിട്ട് അതിന്റെ
ഒരു പ്രകാശകണികയായി
നീ മാറുക.
എന്നിട്ട് ഈ ചെറിയ
ഭൂമിയെന്ന നക്ഷത്രത്തെ നിരീക്ഷിക്കുക.
അതിനു മുകളിലൂടെ
ചലിച്ചു നീങ്ങുന്ന മനുഷ്യജീവനുകളേയും.
അപ്പോൾ
വേർതിരിവിന്റെ അതിർവരമ്പുകളില്ലാതെ
എല്ലാ മനുഷ്യരേയും
ഒന്നായികാണാൻ നിനക്കു കഴിയും.

Popular Posts