ശ്രദ്ധയിലൂടെ അവരിലേക്ക് . ഖലീൽശംറാസ്

നിന്റെ ശ്രദ്ധയുടെ
കണ്ണിലൂടെ അവരുടെ
മനസ്സിലേക്ക് ഇറങ്ങി ചെല്ലുക.
കാതിലൂടെ ശ്രവിക്കുക.
ബോധത്തിലൂടെ അനുഭവിക്കുക.
നിന്നോടുള്ള
അവരുടെ വിമർശനത്തിന്
പിറകിൽ പോലും
അവരുടെ മനസ്സിലെ
രോഗാവസ്ഥകൾ
അതിലൂടെ ദർശിക്കാനും
ശ്രവിക്കാനും
അനുഭവിക്കാനും കഴിയും.
അതിലൂടെ അവരുടെ
വിമർശനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള
അപകടകങ്ങളിൽ നിന്നും
നിന്നെ സ്വയം തടയാനും കഴിയും.

Popular Posts