നിന്നിലെ നീകൾ. ഖലീൽശംറാസ്

നിന്നിലെ കോശങ്ങളൊക്കെ
നീ തന്നെയാണ്.
കോടാനുകോടി
നീകൾ.
മറ്റൊരാളിലേക്ക്
മാറ്റിവെച്ചാൽ
ജീവൻ നഷ്ടപ്പെട്ടുപോവുന്ന നീ.
നിന്നിലെ കോടാനുകോടി
നിന്നെകളെ
മനസ്സിന് നല്ല ചിന്തകൾ നൽകിയും
ശരീരത്തിന്
ആവശ്യത്തിനുവേണ്ട
ഭക്ഷണവും
വ്യായാമവും നൽകി
സംരക്ഷിക്കുക.

Popular Posts