നീയെവിടെയായാലും. ഖലീൽശംറാസ്

മരണം വരെ
നിനക്ക് ശ്വസിക്കണം
ചലിക്കണം
ഹൃദയമിടിക്കണം.
അതെവിടെയാണെങ്കിലും
ചെയ്തേ പറ്റൂ.
അതു കൊണ്ട്
ഒരു കാര്യം ചെയ്യുമ്പോൾ
അതിൽ മുശിപ്പില്ലാതെ
ചെയ്യുക.
മറ്റൊന്നിനായി ആഗ്രഹിക്കാതിരിക്കുക.
കാരണം
നീയേതൊരു പ്രവർത്തിയിലായാലും
ചെയ്യുന്നത് ശ്വസനവും
ചലനവും
ജീവന്റെ സ്പന്ദനവും
തന്നെയാണ്.

Popular Posts