അസ്തിത്വം. ഖലിൽ ശംറാസ്

ഓരോ വ്യക്തിക്കും
അവനവന്റേതായ
ഒരു അസ്തിത്വം ഉണ്ട്.
അത് ഒരു വ്യക്തി
മറ്റൊരാളുടെ സന്തതിയായതുകൊണ്ടോ,
ജീവിത പങ്കാളിയായതുകൊണ്ടോ,
ജീവനക്കാരനായതുകൊണ്ടോ
നഷ്ടപ്പെടുന്നതോ
കുറഞ്ഞു പോവുന്നതോ ആയ ഒന്നല്ല.
അതവന്റെ ജീവന്റെ
അടിത്തറയും നെടും തൂണുമാണ്.
അതിനെ മാനിക്കണം
ആദരിക്കണം.
സ്വന്തം അസ്തിത്വം കാത്തു സൂക്ഷിക്കാൻവേണ്ടി
മറ്റുള്ളവരുടെ അസ്തിത്വം
തകർക്കാൻ ശ്രമിക്കരുത്‌.

Popular Posts