വാപ്പിച്ചിയുടെ വിലക്ക്. ഖലീൽശംറാസ്

രാഷ്ട്രീയ മത സംഘടനാ തർക്കങ്ങളിലൊന്നും
ഭാഗവത്താകരുതെന്ന്
എന്റെ വാപ്പിച്ചി പറയുമായിരുന്നു.
ശരിക്കും കൗമാരകാലത്തിൽ
വിപ്പിച്ചിയുടെ വിലക്ക്
വകവെക്കാതെ
വായനശാലയിലും മറ്റും പോയി
ഇത്തരം തർക്കങ്ങളിൽ
ഭാഗവത്തായിരുന്നു.
അത്തരം സ്വഭാവ ദൂശ്യങ്ങൾ
എന്റെ മനസ്സിൽ
വൃത്തികെട്ട പക്ഷപാതിത്വത്തിന്റെ
ഒരു വൻമതിൽ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
പലരുടേയും പലതിന്റേയും
ശരി മനസ്സിലാക്കുന്നതിൽ
നിന്നും തടഞ്ഞുനിർത്തിയ വൻമതിൽ.
ഇന്ന് ആ വൻമതിൽ
തകർത്തെറിഞ്
എല്ലാത്തിലേയും ശരികളെ
അന്വേഷിക്കുമ്പോൾ
ശരിക്കും അനുഭവിക്കുന്നത്
സ്വാതന്ത്ര്യവും
മനശ്ശാന്തിയുമാണ്
കൂടെ വാപ്പിച്ചി എന്ന
വലിയ ഗുരുവിന്റെ
വാക്കുകളുടെ അർത്ഥവും.

Popular Posts