ആശങ്കയകറ്റാൻ. ഖലീൽശംറാസ്

ആശങ്കകൾ അകറ്റാൻ
ഒരൊറ്റ പോംവഴിയേ
ഉള്ളു.
എത്രയും പെട്ടെന്ന്
മറ്റേതെങ്കിലും
ഒരു കാര്യത്തിൽ
മുഴുകുക.
ശ്രദ്ധയെ
അതിലേക്ക് ആത്മാർത്ഥമായി
കേന്ദ്രീകരിക്കുക.
അതിനെ വലിയ വലിയ
ചിത്രങ്ങളായി
മനസ്സിന്റെ മുക്കിലും
മൂലയിലും തൂക്കിയിടുക.
ചിന്തകളുടെ നോട്ടങ്ങളെല്ലാം
അങ്ങോട്ട് പതിയട്ടെ.
അതിലേക്ക്
പുതിയ നല്ല വികാരങ്ങൾ
കലർത്തുക.
ആശങ്കകൾ
നിന്റെ ചിന്തയുടെ
പരിധികൾക്കും എത്രയോ
അപ്പുറത്തേക്ക്
ഓടിയകന്നിരിക്കും.
ഉറപ്പ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്