Monday, July 31, 2017

അതിഥികൾക്കൊരുക്കുന്ന നല്ല വിരുന്ന്. ഖലീൽശംറാസ്

നിന്റെ അതിഥികൾക്ക്
നീ ഒരുക്കുന്ന
ഏറ്റവും നല്ല വിരുന്ന്
രുചിയൂറും
വിഭവങ്ങളല്ല
മറിച്ച്
അവരിൽ നീ സൃഷ്ടിക്കുന്ന
നല്ല
മാനസികാവസ്ഥകളാണ്.
അതിന്
നീ അവർക്ക്
നൽകുന്ന വാക്കും
പ്രവർത്തിയും അറിവും
നല്ലതാവണം.

ഉള്ളിലെ സ്നേഹവും ഭാഹ്യ സ്നേഹവും. ഖലീൽശംറാസ്

ഉള്ളിലെ സ്നേഹവസന്തത്തേക്കാൾ
വലുത്
പുറത്തു കാട്ടികൂട്ടുന്ന സ്നേഹമായി മാറിയിരിക്കുന്നു.
കാരണം ഉള്ളിലെ
സ്നേഹം ഓരോ വ്യക്തിയുടേയും
സ്വന്തം ആന്തരികലോകത്തെ
സമാധാനമാവുമ്പോൾ
ഭാഹ്യ പ്രകടനങ്ങൾ
പുറം ലോകത്തെ
സാമ്പത്തിക അധികാര
കച്ചവടച്ചരക്കായും
മാറുന്നു.
പക്ഷെ ആന്തരിക ലോകത്തിന്
സമാധാനം ലഭിക്കണമെന്നില്ല.

സ്നേഹമുള്ള മനസ്സ്. ഖലീൽശംറാസ്

സ്നേഹമുള്ള
മനസ്സിൽ
പക്ഷപാതിത്വമോ
വിവേചനമോ ഉണ്ടാവില്ല .
നീധി ഉള്ളിലെ
സ്നേഹത്തിന്റെ
സാമുഹിക പ്രകടനമാണ്.
ആര് വിവേചനവും
അനിധിയും
പക്ഷപാതിത്വവും
കാണിക്കുന്നുണ്ടോ
അവർ അവരുടെ മനസ്സിലേക്ക്
നോക്കട്ടേ.
അവരിലെ വറ്റിവരണ്ട സ്നേഹവും
അവിടെ വ്യാപിച്ചു കിടക്കുന്ന
ദേശ്യവും സ്വയം നിരീക്ഷിക്കട്ടെ.

ചിത്രങ്ങളുടെ പരിവർത്തനം. ഖലീൽശംറാസ്

ഓരോ ഭാഹ്യ സാഹചര്യത്തിൽ നിന്നും
ഉൽപ്പാദിപ്പിക്കപ്പെടുന്ന
ചിന്തകളിൽ ചിലതിനെ
ഒഴിവാക്കിയും
ചിലതിനെ വക്രീകരിച്ചും
സാമാന്യവൽക്കരിച്ചും
എന്നിട്ട് നിന്റെ നിലവിലെ
വിശ്വാസങ്ങളാവുന്ന
അച്ചിലൂടെ വാർത്തെടുത്തും
നിന്റെ മനസ്സിന്റെ
സ്ക്രീനിൽ തെളിയുമ്പോൾ
അവ പലപ്പോഴും
മറ്റൊരു ചിത്രമോ
നിന്റെ സ്വന്തം
ചിത്രമോ ആയി
പരിവർത്തനം ചെയ്തിരിക്കും.

വ്യക്തതയുള്ള പ്രസ്ഥാവന. ഖലീൽശംറാസ്

നിന്റെ പ്രസ്ഥാവനകൾക്ക്
വ്യക്തത ഉണ്ടായിരിക്കണം.
ആര് ആരോട് എപ്പോൾ.
അല്ലാതെ പ്രസ്ഥാവനകളെ
സാമാന്യവൽക്കരിച്ച്
ഒരു ഭൂപ്രദേശത്തിനേറെയോ
സമൂഹത്തിന്റേയോ
ഒക്കെ പേരിൽ പറയരുത്.

നെഗറ്റീവിനെ പോസിറ്റാവാക്കി പരിവർത്തനം ചെയ്യാൻ. ഖലീൽശംറാസ്

നീ അനുഭസിക്കുന്ന
ഓരോ നെഗറ്റീവ്
മാനസികാവസ്ഥക്കു പിറകിലും
ഒരു ചിന്ത
ഒളിച്ചിരിപ്പുണ്ടാവും.
ആ ചിന്തയെ പുറത്തുകൊണ്ടുവരിക.
ചോദ്യം ചെയ്യുക.
നിന്റെ വിലപ്പെട്ട ജീവനിൽ
അവക്കുള്ള സ്ഥാനം എന്ത്?
അവയില്ലെങ്കിൽ
നിനക്കുണ്ടാവുന്ന നേട്ടങ്ങളെന്ത്?
ഒരു ചോദ്യം ചെയ്യലിനും
വിലയിരുത്തലിനും
തയ്യാറായാൽ
നെഗറ്റീവ് മാനസികാവസ്ഥ
പോസിറ്റിവായി പരിവർത്തനം
ചെയ്തിരിക്കും.

ഈ നിമിഷമെന്ന ലൈബ്രറി. ഖലീൽശംറാസ്

ഈ നിമിഷമെന്നാൽ
ഒരു ലൈബ്രറിയാണ്
അനുഭവങ്ങളാവുന്ന
പുസ്തക ഷെൽഫിൽ
അടക്കിവെച്ചിരിക്കുന്ന
പുസ്തകങ്ങളിൽനിന്നും
ഏതെടുത്തും
നിനക്ക് വായിക്കാം.
എങ്ങിനെ വേണമെങ്കിലും
വായിക്കാം.
അതിനനുസരിച്ചായിരിക്കും
നിന്റെ ആന്തരിക കാലാവസ്ഥ.

മരണം വെച്ചു നീട്ടുന്ന ഔദാര്യം. ഖലീൽശംറാസ്

ശരിക്കും മരണം
നിനക്കു മുമ്പിൽ
വെച്ചുനീട്ടുന്ന ഔദാര്യമാണ്
നിന്റെ ജീവിതം.
മരണമാണ്
അനശ്വര യാഥാർത്ഥ്യം
ജീവിതം നശ്വര യാഥാർത്ഥ്യവും.

ചെറുതല്ല നീ. ഖലീൽ ശംറാസ്

രണ്ട് ചെവികൾക്കിടയിലെ
തലച്ചോറിൽ ഒതുങ്ങുന്ന
ഒന്നല്ല നിന്റെ മനസ്സ്.
അവിടെ നിന്നും
ഉത്ഭവിച്ച്
പ്രപഞ്ചത്തിന്റെ
അനന്തത വരെ വ്യാപിച്ചു
കിടക്കുന്ന ഊർജ്ജ തരംഗമാണ്
നിന്റെ മനസ്സ്.
എപ്പോഴും
മനസ്സിന്റെ ഈ അനന്തതയെ
മനസ്സിലാക്കുക.
എന്നിട്ട് ആ അനന്തതിയിലെ
ചെറിയ പുള്ളികുത്തുകൾ മാത്രമാണ്
നിന്റെ ഭാഹ്യ സാഹചര്യങ്ങളെന്നും
തിരിച്ചറിയുക.

ശ്രാദ്ധാവാകാൻ. ഖലീൽ ശംറാസ്

നന്നായി സംസാരിക്കാനല്ല
പഠിക്കേണ്ടത്
മറിച്ച് നല്ലൊരു ശ്രോദ്ധാവാകാൻവേണ്ടിയാണ്.
നന്നായി ശ്രവിക്കാൻ
പഠിക്കുന്ന ഒരാളുടെ
സംസാരത്തെ
തിരിച്ചും ശ്രവിക്കാൻ
അവർ ശ്രമിക്കും.

ചെറിയൊരു ശബ്ദം. ഖലീൽ ശംറാസ്

ജനത്തിനു മുമ്പുള്ള നിശ്ശബ്ദതക്കും
ശേഷമുള്ള നിശ്ശബ്ദതക്കുമിടയിൽ
മുഴങ്ങിക്കേട്ട ചെറിയൊരു ശബ്ദം മാത്രമാണ്
നിന്റെ ജീവിതം.

മനസ്സിലേക്ക് പ്രവേശിക്കാൻ . ഖലീൽശംറാസ്

കണ്ണ് മനസ്സിലേക്ക്
പ്രവേശിക്കാനുള്ള കവാടമാണ്.
അവരുടെ കണ്ണിലേക്ക് നോക്കി
സംസാരിക്കുക.
കണ്ണിന്റെ ചലനങ്ങളെ
അനുകരിക്കുക.
മനസ്സിനെ സ്വാദീനിച്ച ഒരു വാക്ക്
കൈമാറുക.
തീർച്ചയായും അവരുടെ
മനസ്സിലേക്ക് നീ പ്രവേശിച്ചിരിക്കും.

ശ്രദ്ധയിലൂടെ അവരിലേക്ക് . ഖലീൽശംറാസ്

നിന്റെ ശ്രദ്ധയുടെ
കണ്ണിലൂടെ അവരുടെ
മനസ്സിലേക്ക് ഇറങ്ങി ചെല്ലുക.
കാതിലൂടെ ശ്രവിക്കുക.
ബോധത്തിലൂടെ അനുഭവിക്കുക.
നിന്നോടുള്ള
അവരുടെ വിമർശനത്തിന്
പിറകിൽ പോലും
അവരുടെ മനസ്സിലെ
രോഗാവസ്ഥകൾ
അതിലൂടെ ദർശിക്കാനും
ശ്രവിക്കാനും
അനുഭവിക്കാനും കഴിയും.
അതിലൂടെ അവരുടെ
വിമർശനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള
അപകടകങ്ങളിൽ നിന്നും
നിന്നെ സ്വയം തടയാനും കഴിയും.

നല്ല കൂട്ടുകെട്ട്. ഖലീൽശംറാസ്

പരസ്പര വിമർശനത്തിൽ നിന്നും
നല്ലൊരു കൂട്ടുകെട്ട് പിറക്കാൻ പോവുന്നില്ല.
പക്ഷെ പരസ്പരം അറിയുന്നതിൽനിന്നും
ഏറ്റവും നല്ല കൂട്ടുകെട്ട് പിറക്ക്.
ഉള്ളിലെ മനസ്സമാധാവും നിലനിൽക്കും.

പ്രശ്നങ്ങൾ. ഖലീൽശംറാസ്

പ്രശ്നങ്ങൾ
ചിന്താവികാരങളോ ബോധമോ ഇല്ലാത്ത
ഭൂമി ലോകത്തല്ല.
മറിച്ച് ഭൂമിയിൽ വസിക്കുന്ന
ചിന്താവികാരങ്ങളും ബോധവും ഉള്ള
മനുഷ്യലോകത്താണ്.
മനുഷ്യ മനസ്സുകളിലാണ്.
പ്രശ്നങ്ങളെ ദൃശ്യവൽക്കരിച്ച്
തങ്ങളുടെ ചിന്തകളുടെ
സ്ക്രീനിൽ അവയെ
കാണുന്നതുകൊണ്ടാണ്.

നിന്നിലെ കോമാളി. ഖലീൽശംറാസ്

ശരിക്കും എന്തൊക്കെ
കോമാളിത്തരങ്ങളാണ്
നിന്റെ ഉള്ളിലെ
നീ കാട്ടിക്കൂട്ടുന്നത്.
മറ്റുള്ളവരെ നോക്കി
പരിഹസിക്കാതെ
നിനക്കുള്ളിലെ
നീയെന്ന കോമാളിയെ നോക്കി
പരിഹസിക്കുക.
നിന്റെ ചിന്തകളിൽ
കാട്ടി കുട്ടുന്ന അനാവശ്യ
കോമാളിത്തരങ്ങൾ
നോക്കി പൊട്ടിപൊട്ടി ചിരിക്കുക.

അറിവുകൾ സൃഷ്ടിക്കുന്ന സാമ്പ്രാജ്യങ്ങൾ. ഖലീൽശംറാസ്

നീ നേടിയെടുക്കുന്ന
ഓരോ അറിവും
നിന്റെ തലച്ചോറിലും
അതിൽ നിന്നും
അനന്തമായി വ്യാപിച്ചുകിടക്കുന്ന
നിന്റെ മനസ്സിന്റെ ലോകത്തും
പുതിയ പുതിയ
സാമ്പ്രാജ്യങ്ങളാണ്
സൃഷ്ടിക്കുന്നത്.
അതുകൊണ്ട്
നിന്റെ
ഓരോ സമയത്തേയും
പുതിയ അറിവുകൾ
നേടിയെടുക്കാനായി വിനിയോഗിക്കുക.

മാറ്റാൻ പറ്റാത്ത പ്രതികരണങ്ങൾ.ഖലീൽശംറാസ്

ഓരോ മനുഷ്യനും
അവൻ നില നിൽക്കുന്ന
സാമൂഹിക കൂട്ടായ്മക്കനുസരിച്ച്
ഒരു പ്രതികരണമുണ്ടാവും.
അത് പെട്ടെന്നൊന്നും
മാറുന്ന ഒന്നല്ല.
അത്തരം പ്രതികരണങ്ങളെ
നിന്റെ വിലപ്പെട്ട
മനസ്സിൽ ചർച്ചക്ക്
വെക്കുന്നതിലാണ്
പ്രശ്നം.

മരിക്കാത്ത പ്രിയപ്പെട്ടവർ. ഖലീൽശംറാസ്

നീയൊന്നോർക്കുമ്പോൾ
നിന്റെ തലച്ചോറിൽ
പ്രത്യക്ഷപ്പെട്ട്
നിന്റെ മനസ്സിന്റെ
പൂന്തോപ്പിലൂടെ
പുഞ്ചിരിച്ചും സംസാരിച്ചും
ചിരിപ്പിച്ചും നടക്കുന്ന
പ്രിയപ്പെട്ടവരുടെ ഒരു
ചിത്രമില്ലേ?
ചലിക്കുന്ന ആ ചിത്രം
തന്നെയല്ലേ ശരിക്കും
അവർക്ക് നീ നൽകുന്ന ജീവൻ.
അവർ ജീവിച്ചിരുന്നപ്പോൾ
ഇതേ തലച്ചോറിൽ ത്തന്നയായിരുന്നു
നീ അവരെ കണ്ടത്‌.
ഇന്നും അവിടെ
അതും അതിലും ജീവസ്സുറ്റതായി
അവിടെ കാണുന്നു.
പിന്നെയെങ്ങിനെ
അവരെ മരിച്ചവരായി
കാണാൻ കഴിയും.

world hepatitis day message.Dr khaleelShamras.MD

നിന്റെ ദുശ്ശീലങ്ങൾ
നിന്റെ ശരീരത്തിൽ
രോഗാവസ്ഥ സൃഷ്ടിക്കുന്നു.
ശരീരത്തിലേക്കെത്തുന്ന
ഓരോ മദ്യ തുള്ളിയും
നിന്റെ കരളിൽ ഉണ്ടാക്കുന്ന
പരിവർത്തനങ്ങളിലേക്ക് ശ്രദ്ധിക്കുക.
കരളിന്റെ അണുബാധയായും
അതിന്റെ ചീഞളിയലായും
പിന്നെ ക്യാൻസറായും
ഉണ്ടാവുന്ന പരിവർത്തനങ്ങളെയാണ്
മദ്യം നൽകുന്ന
താൽക്കാലിക സുഖത്തേക്കാളും
നീ നിന്റെ
മുന്നിൽ കാണേണ്ടത്..

നീ കൽപ്പിക്കുന്ന മൂല്യം. ഖലീൽശംറാസ്

നീയെന്തിനു മൂല്യം
കൽപ്പിക്കുന്നു എന്നതിനനുസരിച്ചായിരിക്കും
നിന്റെ ചിന്തകളിലെ
സ്വയം സംസാര വിഷയങ്ങൾ
തിരഞ്ഞെടുക്കുന്നത്.
ആ മൂല്യം
നിന്നെ മൂല്യമുള്ള പലതിലേക്കും
ശ്രദ്ധിക്കാൻ പ്രേരിപ്പിക്കും.

ഒറ്റ കാര്യം. ഖലീൽശംറാസ്

ഒറ്റ കാര്യം ചെയ്യുക.
അത് ശ്രദ്ധയോടെ
ചെയ്യുക.
അത് ഏറ്റവും പ്രധാനപ്പെട്ടതും
മൂല്യമുള്ളതുമാവുക.
സമ്മർദ്ദങ്ങളില്ലാതെ
സന്തോഷത്തോടെ
ചെയ്യുക.

വലിയ മനുഷ്യൻ. ഖലീൽശംറാസ്

നഷ്ടപ്പെടുന്ന
അധികാരവും പണവുമല്ല
മനുഷ്യനെ വലിയവനാക്കുന്നത്.
മറിച്ച് കരുണയും സ്നേഹവും
സമാധാനവുമാണ്.
അതുകൊണ്ട്
മനുഷ്യർക്ക്
കരുണയും സ്നേഹവും
ചൊരിഞ്ഞ്
സമാധാനം അനുഭവിക്കുക.
നിന്റെ പണവും
അധികാരവും
അതിനായി ഉപയോഗിക്കുമ്പോൾ
നീ എറ്റവും വലിയ മനുഷ്യനായി
മാറുന്നു.

നീയെവിടെയായാലും. ഖലീൽശംറാസ്

മരണം വരെ
നിനക്ക് ശ്വസിക്കണം
ചലിക്കണം
ഹൃദയമിടിക്കണം.
അതെവിടെയാണെങ്കിലും
ചെയ്തേ പറ്റൂ.
അതു കൊണ്ട്
ഒരു കാര്യം ചെയ്യുമ്പോൾ
അതിൽ മുശിപ്പില്ലാതെ
ചെയ്യുക.
മറ്റൊന്നിനായി ആഗ്രഹിക്കാതിരിക്കുക.
കാരണം
നീയേതൊരു പ്രവർത്തിയിലായാലും
ചെയ്യുന്നത് ശ്വസനവും
ചലനവും
ജീവന്റെ സ്പന്ദനവും
തന്നെയാണ്.

ചിന്തകളുടെ അടിമ. ഖലീൽശംറാസ്

പലപ്പോഴായി
നീ നിന്റെ ചിന്തകളുടെ
അടിമയായി മാറുന്നു.
ചില നെഗറ്റീവ് ചിന്തകളുടെ
അടിമയായി
നീ സ്വയം മാറിയതിന്റെ
ഫലമാണ്
നീ ജീവിതത്തിൽ
അനുഭവിക്കുന്ന
പല പ്രശ്നങ്ങളും.
ഒരൊറ്റ പ്രതിവിധിയേ
നിനക്ക് മുന്നിലുള്ളു.
അത് ചിന്തകളെ
മാറ്റുക എന്നതാണ്.

വലിയ മനുഷ്യൻ. ഖലീൽശംറാസ്

അധികാരവും പണവുമല്ല
മനുഷ്യനെ വലിയവനാക്കുന്നത്.
മറിച്ച്
അവനിലെ സ്നേഹവും കരുണയുമാണ്.
അവനെത്ര ദരിദ്രനാണെങ്കിലും
അവനിലെ സ്നേഹം
അവനെ വലിയവനാക്കുന്നു.

സ്നേഹമെന്ന ശക്തി. ഖലീൽശംറാസ്

സ്നേഹം ശക്തിയാണ്
നിന്റെ ഓരോ
ജീവിത നിമിഷത്തിലും
സ്നേഹം
വ്യാപിപ്പിക്കുക..
എറ്റവും സുന്ദരവും
കരുത്തുറ്റത്തുമായ
ഒരു ജീവിതം
നിനക്കുമുന്നിൽ
തെളിഞ്ഞു വരും.

പ്രിയപ്പെട്ടവരോടൊപ്പം. ഖലീൽശംറാസ്

പ്രിയപ്പെട്ടവരാടൊപ്പമുള്ള
ജീവിത നിമിഷങ്ങളിൽ
മരണം വരെ ഓർക്കാൻ
പാകത്തിൽ
എന്തെങ്കിലും സമ്മാനിക്കുക.
അല്ലാതെ
ആ നിമിഷങ്ങളെ
പരസ്പരം
കുറ്റം പറയാനും
അടിപിടികൂടാനുമുള്ള
സമയമാക്കാതിരിക്കുക.

അവരിലെ നീ. ഖലീൽശംറാസ്

നീ കാണുകയും
കേൾക്കുകയും
അനുഭവിക്കുകയും
ചെയ്യുന്ന മറ്റൊരു വ്യക്തി
നിനക്കു പുറത്തല്ല.
മറിച്ച്
നിനക്കുള്ളിൽ തന്നെയാണ്.
അതുപോലെ
അവർ കാണുകയും
കേൾക്കുകയും
അനുഭവക്കികയും
ചെയ്യുന്ന നീ
നിനക്കുള്ളിലെ
നീയല്ല.
മറിച്ച്
അവർക്കുള്ളിലെ
നിന്നെയാണ്.
അവർക്ക് നിന്നിൽനിന്നുമുള്ള
അനുഭവങ്ങളാണ്
അവരിലെ നിന്റെ
ചിത്രം വരക്കുന്നത്.
ആ അനുഭവങ്ങൾ
ഏറ്റവും നല്ലതാവാൻ
ശ്രദ്ധിക്കുക.

ചിന്തകൾ പറ്റിക്കുന്നു. ഖലീൽശംറാസ്

നിന്റെ ചിന്തകളെ
ചോദ്യം ചെയ്യുക.
പല രീതിയിൽ
അവയെ തിരിച്ചും മറിച്ചും
ഇടുക.
നിന്റെ ചിന്തകൾ
പലപ്പോഴായി
ഉത്തരം കിട്ടാതെ വലയുന്നതും
തോറ്റമ്പുന്നതും കാണാം.
കാരണം പലപ്പോഴായി
നിന്റെ ചിന്തകൾ
നിന്നെ പറ്റിക്കുകയാണ്.

പോസിറ്റാവയത്. ഖലീൽശംറാസ്

ഏതൊരു സാഹചര്യത്തിലും
പോസിറ്റീവായ
എന്തെങ്കിലുമൊക്കെ
പഠിക്കാനുണ്ടാവും.
അത് കണ്ടെത്തുക
എന്നത് മാത്രമാണ് ഓരോ
സാഹചര്യത്തിലും
നിനക്ക് ചെയ്യാനുള്ളത്.

നിന്നിൽ നിന്നും സംതൃപ്തി.ഖലീൽശംറാസ്

അവർക്ക്
നിന്നിൽ നിന്നും
ലഭിക്കേണ്ടത് സംതൃപ്തിയാണ്.
അത് ലഭിച്ചില്ലെങ്കിൽ
നിന്നോടുള്ള അസംതൃപ്തി
അവരുടെ
മുഖഭാവങ്ങളിൽ നിന്നും
നിനക്ക് വായിച്ചെടുക്കാൻ കഴിയും.

വ്യക്തമായി ചെയ്യുക. ഖലീൽശംറാസ്

ഓരോ കാര്യവും
വ്യക്തമായി ചെയ്യുക.
വ്യക്തമായി ചെയ്തില്ലെങ്കിൽ
ആ അവ്യക്തത
മാറ്റാൻ വേണ്ടി
നിന്റെ വിലപ്പെട്ട സമയം
മാറ്റിവെക്കേണ്ടി വരും.

പേടിപ്പിക്കുന്നില്ല. ഖലീൽ ശംറാസ്

ആരും മറ്റൊരാളെ
പേടിപ്പിക്കുന്നില്ല.
ഉള്ളിലെ പേടിയെ
വെളിപ്പെടുത്താൻ
പുറത്തുനിന്നുമുള്ള
അനുഭവങ്ങളെ
ഉപയോഗപ്പെടുത്തുക മാത്രമാണ്
ചെയ്യുന്നത്.

ഭക്തിയുടെ ഫലം. ഖലീൽശംറാസ്

ഒരിക്കലും അവർ
ധരിച്ച മതചിഹ്നങ്ങൾ
നോക്കി
അവരുടെ ഭക്തിയോ
മതമോ അളക്കരുത്.
അവർ അനുഭവിക്കുകയും
പകർന്നുകൊടുക്കുകയും
ചെയ്യുന്ന സമാധാനത്തെ
നോക്കി ഭക്തി അളക്കാം.
കാരണം അത്
അവരുടെ ഭക്തിയുടെ
ഫലമാണ്.

മതങ്ങൾ. ഖലീൽശംറാസ്

മനുഷ്യനെ ഈ ഭൂമിയിൽ
സമാധാനത്തിന്റെ
മാർഘത്തിൽ പിടിച്ചു
നിർത്താൻ പാകത്തിലുള്ളതെല്ലാം
മതങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്.
പക്ഷെ അമിതമായ വൈകാരികതയിലും
താരതമ്യത്തിലും
പലപ്പോഴായി
അവ ഫലം കാണാതെ പോവുന്നു.

നൈമിഷികമായ ആയുസ്സ് .ഖലീൽശംറാസ്

മനുഷ്യന്റെ ആയുസ്സ്
നൈമിഷികമാണ്.
ജീവനുള്ള ഈ ഒരു
നിമിഷത്തിന്റെ
ആയുസ്സേ മനുഷ്യനുള്ളു.

സമൂഹത്തിലേക്കിറങ്ങാൻ.ഖലീൽശംറാസ്

മറ്റുള്ളവരോട് ആദരവും
മാന്യതയും കാണിക്കാനാവുന്നില്ലെങ്കിൽ
അവരുടെ വിശ്വാസങ്ങളെ
മാനിക്കാനാവുന്നില്ലെങ്കിൽ
സമൂഹത്തിലേക്കിറങ്ങാൻ
ഇനിയും നീ പാകമായിട്ടില്ല
എന്നാണ് അർത്ഥം.

ഈ നിമിഷത്തിലെ സാഹചര്യം. ഖലീൽശംറാസ്

ഈ നിമിഷത്തിലെ
നിന്റെ സാഹചര്യത്തിലേക്ക് നോക്കൂ.
നിനക്കു മാത്രമായി
ഒരുക്കപ്പെട്ട അതി മനോഹരമായ
ജീവിത സാഹചര്യമാണ് അത്.
അവിടെ
എന്തു കാണുകയും
കേൾക്കുകയും
അനുഭവിക്കുകയും
ചെയ്യുന്നോ
അതിൽ നിന്നും
നല്ല മാനസികാവസ്ഥകളും
അറിവും നേടിയെടുക്കുക
എന്നതൊന്ന്
മാത്രമാണ് നിനക്ക് ചെയ്യാനുള്ളത്.

കുറ്റം പറയുന്നവരെ. ഖലീൽശംറാസ്

കുറ്റം പറയുന്നവരെ
പറയാനനുവദിക്കുക.
കുറ്റം പറയാൻ പാകത്തിലുളള
അവരുടെ മനസ്സിനെ
നിരീക്ഷിക്കുക.
പക്ഷെ നീ അവയെ
സ്വീകരിക്കേണ്ടത്
നിന്റെ മനസ്സ് അശുദ്ധമാക്കാനാവരുത്
മറിച്ച്
പാഠങ്ങൾ പഠിക്കാനും
അവലോകനങ്ങൾ ശ്രവിക്കാനും
വൻ മാറ്റങ്ങൾക്ക്
തയ്യാറാവാനുമാവണം.

പൊതുവൽക്കരണം. ഖലീൽശംറാസ്

ഏതെങ്കിലും വ്യക്തികൾ ചെയ്യുന്ന
കുറ്റകൃത്യങ്ങളെ
അവരുടെ നാടിന്റേയും
അവരുടെ സാമൂഹിക
കൂട്ടായ്മയുടേയും
പേരിലേക്ക് പൊതുവൽക്കരിക്കാനുള്ള
ഒരു പ്രവണത
നിലനിൽക്കുന്നുണ്ട്.
വ്യക്തികൾ ചെയ്യുന്നതിനെ
വ്യക്തികളുടേതു മാത്രമായി കണ്ട്
അതിനെ
മറ്റു പലതിന്റേയും
പേരിലേക്ക്
പൊതുവൽക്കരിക്കാതിരിക്കുക.

അറിവ്. ഖലീൽശംറാസ്

അറിവ് നേടലിൽ
ആനന്ദം കണ്ടെത്തുക.
അറിവിനെ നിന്റെ
ചിന്തകളുടെ
സ്വയം സംസാര വിഷയമാക്കുക.
മനസ്സിന്റെ അന്തരീക്ഷമാക്കുക.

നെഗറ്റീവ് വികാരം അപകടത്തിലാക്കുന്നത്. ഖലീൽശംറാസ്

നിന്നിലെ ഒരു
നെഗറ്റീവ് വികാരം
അപകടത്തിലാക്കുന്നത്
നിന്റെ ബോധത്തെ മാത്രമല്ല.
നിന്റെ ശരീരത്തിലെ
അമ്പതു ട്രില്യനിലേറെ
വരുന്ന കോശങ്ങളേയുമാണ്.
അതി മാരകമായ
അണവായുധം
പ്രയോഗിച്ച അവസ്ഥയാണ്
അവിടെ സൃഷ്ടിക്കപ്പെടുന്നത്.

സമാധാനം. ഖലീൽശംറാസ്

ഓരോ നിമിഷത്തിലും
നീ ആഗ്രഹിക്കുന്നത്
സമാധാനമാണ്.
അതുകൊണ്ട്
ഓരോ നിമിഷത്തിലേയും
നിന്റെ ജീവിത സാഹചര്യത്തെ
ഒരു കാരണവശാലും
ആ അടിസ്ഥാന കാര്യത്തിൽ നിന്നും
വ്യതിചലിക്കാൻ
കാരണമാക്കരുത്.
സമാധാനം നിലനിർത്താൻ വേണ്ടി
പരിവർത്തനം
ചെയ്യുകയും വേണം.

അടിമത്വം. ഖലീൽശംറാസ്

മറ്റുളളവർ നിന്നിൽ
അടിച്ചേൽപ്പിക്കുന്ന ഒന്നല്ല
അടിമത്വം.
മറിച്ച് അത് നിന്നിൽ
വാഴുന്ന ചിന്തകളിൽ
വാഴുന്ന സ്വയം സംസാരത്തിലും
അമിത വാഴ്ത്തലുങ്കളിലും
നിലനിൽക്കുന്ന ഒന്നാണ്.

Monday, July 24, 2017

കോപിക്കുന്ന മനുഷ്യൻ. ഖലീൽശംറാസ്

കോപിച്ചുകൊണ്ടിരിക്കുന്ന
ഒരു മനുഷ്യൻ
പലപ്പോഴും
കോപിക്കുന്നത്
സാഹചര്യത്തെ നോക്കിയല്ല.
മറിച്ച് തന്റെ
തലച്ചോറിലെ ഭ്രാന്തിനെ
പുറത്ത് പ്രകടിപ്പിക്കുകമാത്രമാണ്
ചെയ്യുന്നത്.

നീ വിമർശിക്കുന്നതാരെ?.ഖലീൽശംറാസ്

നീ ഒരു നാടിനേയോ
സമൂഹത്തേയോ
വ്യക്തിയേയോ
വിമർശിക്കുന്നത്
ആ നാടിനേയോ
സമൂഹത്തേയോ
വ്യക്തിയേയോ
അറിഞ്ഞല്ല.
മറിച്ച്
നീ നിനക്കുള്ളിൽ
ശരിയോ തെറ്റോ എന്ന്
അന്വേഷിക്കാതെ
ചില വൈകാരികതയുടേയും
നീ നിലയുറപ്പിച്ച സാഹചര്യങ്ങളുടേയും
അടിസ്ഥാനത്തിൽ
സ്വയം സൃഷ്ടിച്ച
ബിംബത്തെ നോക്കിയാണ്.
ശരിക്കും
നീ വിമർശിക്കുന്നത്
നിന്നെ തന്നെയാണ്.

ഭീകരതയും വർഗ്ഗീയതയും. ഖലീൽശംറാസ്

ഭീകരതയും
വർഗ്ഗീയതയുമൊക്കെ
ജനമനസ്സുകളെ നന്മകളിലേക്ക്
നയിച്ച മതങ്ങളുടെ
സൃഷ്ടിയല്ല
മറിച്ച്
അധികാര മോഹവും
സാമ്പത്തിക ലാഭവും
കുറുക്കുവഴികളിലൂടെ
സഫലീകരിക്കാൻ
മാർഗ്ഗമന്വേഷിച്ചവരുടെ
സൃഷ്ടിയാണ്.

സമൂഹത്തിലെ ചർച്ചകൾ. ഖലീൽശംറാസ്

സമൂഹത്തിൽ
നിലനിൽക്കുന്ന ചർച്ചകളിൽ
ഭൂരിഭാഗവും
അർത്ഥശൂന്യവും
നെഗറ്റീവുമായിരിക്കും.
പോസിറ്റാവായും
അർത്ഥപൂർണ്ണമായും
ജീവിക്കാൻ ആഗ്രഹിക്കുന്ന
ഒരു വ്യക്തിക്കും
ഒത്തുപോവാൻ കഴിയാത്തവ.
അത്തരം നെഗറ്റീവ് സംസാര വിഷയങ്ങളിൽ
അമിത ശ്രദ്ധ പതിപ്പിക്കാതിരിക്കുക.
ശ്രദ്ധ പതിഞ്ഞാൽ തന്നെ
അവക്ക് നിന്റെ ചിന്തകളിൽ
ജീവൻ നൽകാതിരിക്കുക.

തീരാനാവുന്ന ഭരണം. ഖലീൽശംറാസ്

നീയെന്ന വലിയ
മനുഷ്യൻ വസിക്കുന്ന
ചെറിയ ഭൂമിയിൽ
അര് ഭരിക്കുന്നുവെന്നതോ
ഭരണം തീരാനാവുന്നുവെന്നതോ
അല്ല ഇവിടെ വിഷയം.
അതൊക്കെ ചെറിയ കാര്യങ്ങളാണ്.
ഏറ്റവും വലിയ കാര്യം
നീയെന്ന വലിയ മനുഷ്യന്റെ
ചെറിയ ഈ ഭൂമിയിലെ
പരീക്ഷാകാലം
അവസാനിച്ചുകൊണ്ടിരിക്കുകയാണ്
എന്നതാണ്.
ആ വലിയ മനുഷ്യനിൽ
ഏത് തരം മനസ്സ്
ഭരിക്കുന്നുവെന്നതുമാണ്.

അനുയായികളാക്കി മാറ്റാൻ. ഖലീൽശംറാസ്

നിന്നിലെ അധികാരത്തിൽ നിന്നോ
സമ്പത്തിൽനിന്നോ ഒന്നും നൽകേണ്ട.
നിന്നിലെ അധികാരത്തേയും
സമ്പത്തിനേയും
അവർക്കു മുന്നിൽ
പ്രദർശിപ്പിക്കുക.
നല്ലൊരു വിഭാഗം
മനുഷ്യരെ
നിനക്ക് അനുയായികളാക്കി മാറ്റാൻ കഴിയും.

അടിമയും യജമാനനും. ഖലീൽശംറാസ്

അടിമ യജമാനനെ
വാഴ്ത്തികൊണ്ടിരിക്കും
അല്ലെങ്കിൽ യജമാനൻ
ശിക്ഷിക്കുമോ എന്ന ഭയമാണ്
അടിമക്ക്.
ഇവിടെ മനുഷ്യർ
പല നേതാക്കളുടേയും
പ്രസ്ഥാനങ്ങളുടേയും
വസ്തുക്കളുടേയും
അടിമകമാണ്
സ്വന്തത്തേക്കാൾ
അവർ ചർച്ചചെയ്യുന്നത്
തന്റെ യജമാനരെ കുറിച്ചും
ആശങ്കപ്പെടുന്നത്
അവരുടെ ശത്രുക്കളെ കുറിച്ചുമായിരിക്കും.

വേദനയിൽനിന്നും സംതൃപ്തിയിലേക്ക്. ഖലീൽശംറാസ്

വേദനയിൽ നിന്നും
സംതൃപ്തിയിലേക്ക്
കൂടുമാറാനുള്ള
ഒരു പ്രവണത
എല്ലാ മനുഷ്യരിലും ഉണ്ടാവും.
പല ഒളിച്ചു ചാട്ടവും
ഈ ഒരു പ്രവണതയുടെ ഭാഗമായിട്ടാവാം
ഉണ്ടായത്.
അതുകൊണ്ട്
നിന്റെ ഓരോ ആത്മബന്ധത്തിലും
സംതൃപ്തി നിലനിർത്തുക.
വേദന നൽകാതിരിക്കുക.
അവർ വഴിപിരിയാതിരിക്കാൻ.

ശത്രുബിംബം.ഖലീൽശംറാസ്

പലരും തങ്ങളുടെ
മനസ്സിൽ
തീർത്ത ശത്രു ബിംബത്തിന്റെ
പാത സേവകരാണ്.
അതിനായി
അതേ ബിംബങ്ങൾ
പലരിലും വരക്കാൻ
സൃഷ്ടിക്കുന്ന
ഓരോരോ കൂട്ടായ്മകളിൽ
അംഗത്തമെടുക്കുകയും ചെയ്യുന്നു.
എന്തായാലും
അവരിൽ വാഴുന്നത്
ശത്രുപക്ഷത്തെ കുറിച്ചുള്ള ചിന്തകൾ ആയിരിക്കും.

സ്വപ്ന സാക്ഷാത്കാരം. ഖലീൽശംറാസ്

ഈ നിമിഷത്തിൽ
സന്തോഷത്തോടെയും
സംതൃപ്തിയോടെയും
ജീവിച്ച മനുഷ്യന്റെ
നല്ല സ്വപ്നങ്ങളാണ്
നാളെ പൂവണിയാൻ പോവുന്നത്.
അവനെ നാളെകളെ
കുറിച്ച് സ്വപ്നം കണ്ടിരിക്കാതെ
ഈ ഒരു നിമിഷത്തിൽ
സ്വപ്നസാക്ഷാത്കാരത്തെ
പടുത്തുയർത്തും.

സ്വയം സംസാര വിഷയങ്ങളിലേക്ക് മാറ്റാൻ. ഖലീൽശംറാസ്

ഓരോ മനുഷ്യരിലും
അവരിൽ നിത്യേന വാഴുന്ന
കുറേ സ്വയം സംസാര വിഷയങ്ങൾ ഉണ്ട്.
ഭൂരിഭാഗം പേരിലും
ഇതു നെഗറ്റീവാണ്.
പുറത്ത് ഏതൊരു വിഷയം
ചർച്ചക്കുവെച്ചാലും
ഈ സ്വയം സംസാര വിഷയത്തിലേക്ക്
അവയെ നയിക്കാനോ
അല്ലെങ്കിൽ
അതിനെ കൂട്ടികലർത്താനോ ഉള്ള
ഒരു പ്രവണത
മനുഷ്യരിൽ ഉണ്ടാവും.
ആ ഒരു ധാരണ
നിലനിർത്തികൊണ്ടാവണം
മറ്റുള്ളവരുമായി
ആശയവിനിമയത്തിലേർപ്പെടാൻ.

താരതമ്യം. ഖലീൽ ശംറാസ്

നീ മറ്റൊരാളോടും
താരതമ്യം ചെയ്യുന്നില്.
മറിച്ച് നിനക്കുള്ളിൽ
മറ്റുള്ളവരുടെ രൂപത്തിൽ
നീ പ്രതിഷ്ടിച്ച
നിന്റെ ആത്മവിശ്വാസക്കുറവിന്റേയും
പേടിയുടേയും
അപകർഷധാബോധത്തിന്റേയും
ബിംബങ്ങളോട്
സംവദിക്കുക മാത്രമാണ്.

പ്രായം മാർഗതടസ്സമല്ല.ഖലീൽശംറാസ്

ഇവിടെ ബീജങ്ങളും
പിറക്കാനുള്ള അവസരങ്ങൾ
നിഷേധിക്കപ്പെട്ട മനുഷ്യരും
മറിച്ചുപോയത്
പ്രായം ആയതുകൊണ്ടല്ലായിരുന്നു.
അതുകൊണ്ട്
കൂടി കൂടി വരുന്ന
പ്രായം ഒരിക്കലും
നിനക്കുമുന്പിലെ
മാർഗതടസ്സമല്ല എന്നു നീ മനസ്സിലാക്കുക.

ജീവനോടെയുള്ള നിന്റെ ജീവിതത്തിലേക്ക്. ഖലീൽശംറാസ്

ഈ നിമിഷം
മരിച്ചുപോയ ഒരു വ്യക്തിയിലേക്ക്
നോക്കുക.
എന്നിട്ട് ഈ
നിമിഷം മരിക്കാത്ത
നിന്നിലേക്കും നോക്കുക.
എന്നിട്ട് വരാനിരിക്കുന്ന
നിന്റെ ഒരു നിമിഷത്തിലെ
മരിച്ച അവസ്ഥ ദർശിക്കുക.
എന്നിട്ട്
ജീവനുള്ള
ജീവനോടെയുള്ള
ഈ ഒരു നിമിഷത്തിലെ
ന്നിന്റെ ജീവിതം ധന്യമാക്കുക..

അവരുടെ മാതൃക. ഖലീൽശംറാസ്

ഓരോ വ്യക്തിക്കും
അവനവന്റേതായ
മാനസിക മാതൃകകൾ
ഉണ്ട്.
ഒരിക്കലും നിന്റേതുമായി
ഒരു സാദൃശ്യവുമില്ലാത്തതാണ്
ആ മാതൃക
എന്ന് നീ മനസ്സിലാക്കണം.
അവരോട് ആശയവിനിമയം
നടത്തുന്നത്
അവരുടെ മാതൃക
അറിഞ്ഞുകൊണ്ടായിരിക്കണം.

നിന്റെ വാക്കിലെ ഹൃദയം. ഖലീൽശംറാസ്

നിന്റെ വാക്കുകളിൽ
നിന്റെ ഹൃദയത്തെ കുടിയിരുത്തുക.
എന്നിട്ട്
നിന്നോട് ഇടപഴകുന്നവർക്ക്
അത് സമ്മാനിക്കുക.
അല്ലാതെ വാക്കുകളിൽ
ആനുകാലിക വിവാദങ്ങളുടേയും
വിമർശനത്തിന്റേയും
അഴുക്കു പുരട്ടികൊണ്ടാവരുത്
അവർക്കു പകർന്നു നൽകാൻ.
നിന്റെ വാക്ക്
അവരിൽ സൃഷ്ടിക്കേണ്ടത്
അശാന്തിയല്ല
മറിച്ച് ശാന്തിയാണ്.

പ്രിയപ്പെട്ടവരെ ജീവനോടെ. ഖലീൽശംറാസ്

ഓരോ പ്രിയപ്പെട്ടവരേയും
നിനക്കുള്ളിൽ ജീവനോടെ നിലനിർത്തുക.
അവരെ ഓർക്കുന്ന
ഓരോ നിമിഷവും
അവരുടെ ജീവനെ
അനുഭവിക്കലാണ്.
അവർ നിനക്ക് പ്രിയപ്പെട്ടവരാവുന്നത്
അവർ നിന്റെ
ജീവന്റെ ഭാഗമാവുമ്പോഴാണ്.
അവരെത്ര ദൂരങ്ങളിലാണെങ്കിലും
നിന്റെ മനസ്സിന്റെ
വീട്ടുമുറ്റത്ത്
അവരെ എപ്പോഴും
ജീവനോടെ
കാണുകയും ശ്രവിക്കുകയും
അനുഭവിക്കുകയും ചെയ്യുക.

Saturday, July 22, 2017

ലക്ഷ്യബോധം. ഖലീൽശംറാസ്

വ്യക്തമായ ലക്ഷ്യബോധമുണ്ടെങ്കിലേ
ഈ ഒരു നിമിഷത്തിൽ ഫലപ്രദമായി ജീവിക്കാനുള്ള
ഉൾപ്രേരണ ഉണ്ടാവുകയുള്ളൂ.
അതുകൊണ്ട് നിന്റെ
ജീവിത ലക്‌ഷ്യം
നിർണയിക്കുക.
എഴുതി വെക്കുക.
അതിൽ ആവേശം
കണ്ടെത്തുക.

ഉത്തരം.ഖലീൽശംറാസ്

വ്യക്തമായ ലക്ഷ്യവും
മൂവല്യവും
ഉള്ള ഓരോ മനുഷ്യനും
തന്റെ
ഈ ഒരു നിമിഷത്തിലെ
ജീവിത സാനിധ്യത്തിന്
ഒരു ഉത്തരം കണ്ടെത്തും.

അവരുടെ സ്ഥാനത്തു നിന്നും .ഖലീൽശംറാസ്

അവർ നിന്നോട് അവതരിപ്പിക്കുന്ന പ്രശ്നത്തെ
അവരുടെ സ്ഥാനത്ത് നിന്നുകൊണ്ട്
നീ കാണണം.
അല്ലാതെ നിന്റെ സ്ഥാനത്തു
നിന്നുകൊണ്ട് കണ്ടാൽ കാണുന്നത്
അവരുടെ പ്രശനത്തെയായിരിക്കില്ല
മറിച്ച് നിന്റെ സ്വന്തം
പ്രശ്നത്തെയായിരിക്കും.

സംസാരത്തിന്റെ ഫലം. ഖലീൽ ശംറാസ്

നിന്റെ സംസാരം
അവരിൽ സൃഷ്ടിക്കുന്ന
മാനസികാവസ്ഥയാണ്
അതിന്റെ ഫലം.
അല്ലാതെ
നിന്റെ ഉദ്ദേശ്യമല്ല അതിന്റെ ഫലം.

ഈ ഒരു നിമിഷം. ഖലീൽശംറാസ്

ഈ ലോകത്ത് കഴിഞ്ഞുപോയ
മൊത്തം സമയവും
വരാനിരിക്കുന്ന മൊത്തം
സമയവും
ഒരുമിച്ച് മൽസരിച്ചാൽ
പോലും
ഈ ഒരു നിമിഷത്തിന്റെ ശക്തി
കൈവരിക്കാൻ കഴിയില്ല.
കാരണം
നീ ജീവനോടെ
നിലനിൽക്കുന്ന
നിമിഷമാണ് ഈ ഒരു നിമിഷം.

നീയാരാണ്. ഖലീൽശംറാസ്

നിനക്കെന്തുണ്ട്
അല്ലെങ്കിൽ നീയാരാണ്
എന്നൊന്നും ആരും
ശ്രദ്ധിക്കുന്നില്ല.
മറിച്ച് എനിക്കെന്തുണ്ട്
ഞാനാരാണ്
എന്നറിയാനാണ്
അവർക്ക് താൽപര്യം.
നീയാരാണെന്നറിയാനുള്ള
അവരുടെ താൽപര്യം
പോലും
അവർക്ക് അവരെ അറിയാനാണ്.

പ്രശ്നവും പരിഹാരവും. ഖലീൽശംറാസ്

പുറത്തെ പ്രശ്നങ്ങൾ
അകത്തെ പ്രശ്നങ്ങൾക്കുള്ള
പരിഹാരമാണ്.
മാന്യതയോടെ പ്രതികരിച്ചുകൊണ്ട്തന്നെ
ശാന്തമായ മനസ്സ്
നിലനിർത്താനുള്ള പരിഹാരം.

ആത്മവിശ്വാസത്തിന്റെ അളവ്. ഖലീൽശംറാസ്

ആത്മവിശ്വാസത്തിന്റെ
അളവിലും തോതിലുമുള്ള
വ്യതിയാനത്തിനനനുസരിച്ചാവും
വ്യക്തികളുടെ മാനസികാവസ്ഥകൾ.
നല്ല ആത്മവിശ്വാസമുള്ള
ഒരു വ്യക്തിയുടെ
മാനസികാവസ്ഥയും തല്ലതായിരിക്കും.

മനുഷ്യനെന്ന ഗ്രഹം.

ഓരോ മനുഷ്യനും അവനവൻറെ ജീവിതമാകുന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് മരണത്തിലേക്ക് കുതിക്കുന്ന ഗ്രഹങ്ങളാണ്. ഒരാൾക്ക് മറ്റൊരാളുടെ പ്രകാശം ആകാൻ...