Friday, June 16, 2017

ഡെങ്കിയും കൗണ്ടും.Dr. ഖലീൽശംറാസ്.

     ഡെങ്കിയും കൗണ്ടും.

     Dr. ഖലീൽശംറാസ്.

       തോമാച്ചായൻ ആകെ ആശങ്കയിലാണ്.മോൾക്ക്  ഡെങ്കിപ്പനി യാണെന്നുള്ള സ്ഥിതീകരണം വന്നിരിക്കുന്നു.കൗണ്ട് 20000 ആണെന്ന് ഡോക്ടർ പറഞ്ഞിരിന്നു .ചിലപ്പോൾ  പ്ലേറ്റ്ലൈറ്റ്  കേറ്റേണ്ടിവരുമെന്ന് മുന്നറിയിപ്പും  ലഭിച്ചിരിക്കുന്നു.

    ഇന്ന് നമ്മുടെ നാട് ഡെങ്കിപ്പനിയുടെ പിടിയിലാണ്.അതു കൊണ്ട് തന്നെ വ്യക്തമായ ഒരറിവ്  അസുഖത്തെ കുറിച്ച് ഉണ്ടായിരിക്കൽ അനിവാര്യമാണ്. 
   കൊതുകുകൾ പരത്തുന്ന ഒരു വൈറൽരോഗമാണ് ഡെങ്കി. ഈഡസ് ഈജിപ്റ്റി എന്ന വർഗ്ഗത്തിൽ പെട്ട പെൺകൊതുകുകളാണ് ഈ വൈറസിനെ മനുഷ്യരിലേക്ക് കൈമാറുന്ന ബ്രോക്കർ.
ആൽബോപിക്കറ്റസ് കൊതുകുകളും ചെറുതായി ഡെങ്കി പരത്തുന്നു.കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പ് നാടിനെ പടിച്ചുകുലുക്കിയ ചിക്കൻഗുനിയയും പിന്നെ മഞപനിയും സിങ്ക അണുബാധയും പരത്തുന്നതും ഇതേ കൊതുക് ബ്രോക്കർമാരാണ് എന്ന സത്യം മറക്കാതിരിക്കുക.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഡെങ്കി വ്യാപകമാണ്.മഴക്കാലം, താപനില, കൃത്യതയില്ലാത്ത നഗരവൽക്കരണം തുടങ്ങിയവ ഈ കൊതുകിന്റെ വ്യാപനത്തിന് കാരണമാവുന്നു.
     ഫ്ലാവിവൈറസ് വിഭാഗത്തിൽപെട്ട നാല് വ്യത്യസ്തമായ എന്നാൽ പരസ്പര സാദൃശ്യമുള്ള സ്റ്റീരിയോടൈപ്പുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.(DEN-1, DEN-2, DEN-3, DEN-4).
ഒരു പ്രത്യേക വിഭാഗം പരത്തിയ പനിക്ക് അതോടെ ആ വിഭാഗത്തിനെതിരെ മനുഷ്യ ശരീരത്തിൽ പ്രതിരോധം രൂപപ്പെടുന്നു. പക്ഷെ മറ്റു വിഭാഗങ്ങൾക്കെതിരെ ഈ പ്രതിരോധശേഷി അതികനാൾ നില നിൽക്കില്ല.
  മനുഷ്യരിലേക്ക് പകരുന്നതെങ്ങിനെ?

   ഡെങ്കിയുടെ പ്രാഥമിക വെക്ടറാണ് ഈഡീസ് ഈജിപ്റ്റി.രോഗം ബാധിച്ച പെൺ കൊതുകുകളുടെ കടിയിലൂടെ വൈറസ് മനുഷ്യരിലേക്ക് കൈമാറും. 4-10 ദിവസം വൈറസിന്റെ ഒളിച്ചിരിപ്പ് (incubation period), ഒരു വൈറസ് ബാധയിൽ വൈറസ് പകരുവാൻ കഴിവുള്ള ഒരു കൊതുകാണ് ഇത്.

   ഡെങ്കിപ്പനി വൈറസ് ബാധിച്ച രോഗികൾക്ക് 4-5 ദിവസം, കൂടിയത് 12 ദിവസം വരെ ഈ രോഗം വീണ്ടും വ്യാപിപ്പിക്കാൻ കഴിയും.
  അഴുക്കുള്ള കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റു വൃത്തിഹീനമായ സ്ഥലങ്ങളിലും ഇവ കൂടുതലായി കാണുന്നു. മറ്റു കൊതുകുകളിൽ നിന്നും വിഭിന്നമായി ഈ കൊതുകുകൾ അതി രാവിലേയും വൈകുന്നേരം സന്ധ്യക്കുമുമ്പുമാണ് ഇരതേടുന്നത് .അതുകൊണ്ട് ഈ ഒരു സമയപരിധിയിൽ
പ്രത്യേകം ശ്രദ്ധ അനിവാര്യമാണ്.

   ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.

     രോഗബാധയ്ക്ക് ശേഷം നാലു മുതൽ ആറ് ദിവസങ്ങൾ വരെ സാധാരണയായി തുടങ്ങുന്ന ലക്ഷണങ്ങൾ 10 ദിവസം വരെ നീളുന്നു.
    1. പെട്ടെന്ന് തുടങ്ങുന്ന ശക്തമായ പനി.
    2. അതിശക്തമായ തലവേദന. 
    3. കണ്ണിന്റെ വേദന.
    4. പേശീ വേദനയും സന്ധിവേദനയും.
    5. ക്ഷീണം.
    6. ചർദ്ദിയും ചർദ്ദിക്കാൻ തോന്നലും. വയറുവേദന.
    7. പനി തുടങ്ങി 4 ഓ 5 ഓ ദിവസത്തിനുള്ളിൽ തൊലിയിൽ ചില തിണർപ്പുകൾ പ്രത്യക്ഷപ്പെടുക.
   8. ചെറിയ തോതിലുള്ള രക്തസ്രാവം.( മൂക്ക്, മോണ)
   9. ശ്വാസതടസ്സം.
        ചിലപ്പോൾ രോഗം ചെറ്റയൊരു ജലദോശപനി പോലെ വന്ന് പോവാം. കുട്ടികളിലും നല്ല പ്രതിരോധശേഷി ഉള്ളവരിലും രോഗം വളരെ ചെറിയ രീതിയിലാണ് പ്രത്യക്ഷപ്പെടാറ്.
       ചിലപ്പോൾ രുക്ഷമായ ലക്ഷണങ്ങൾ കാണിക്കുന്നു.ഡെങ്കി ഹെമറാജിക് പനി, അപൂർവമായ സങ്കീർണത, ലിംഫ്, രക്തക്കുഴലുകൾ എന്നിവയുടെ
ക്ഷതം, മൂക്ക്, മോണയിൽ നിന്നുള്ള രക്തസ്രാവം, കരൾ വികസിപ്പിക്കൽ, രക്തചംക്രമണ സംവിധാനത്തിന്റെ പരാജയം എന്നിവ. വൻതോതിൽ രക്തസ്രാവം, ഞെട്ടൽ, മരണം എന്നിവയ്ക്ക് കാരണമായേക്കാം. ഇത് ഡെങ്കി ഷോക്ക് സിൻഡ്രോം (DSS) എന്നാണ് അറിയപ്പെടുന്നത്.
   ദുർബല പ്രതിരോധശേഷി ഉള്ളവരിലും മുമ്പ് ഡെങ്കിപ്പനി വന്നവരിലും ഡെങ്കി ഹെമറാജിക് പനി വളരുന്നതിന് കൂടുതൽ സാധ്യതയുണ്ട്.


   കൗണ്ട് കുറയൽ.

     .ഡെങ്കി വ്യാപിക്കുന്ന സമയങ്ങളിൽ നാം  കേൾക്കാറുള്ള ഒരു വാക്കാണ് കൗണ്ട് കുറഞ്ഞു എന്നത്.
നമുക്കറിയാം മൂന്നുതരം രക്താണുക്കളും പ്ലാസ്മമയും അടങ്ങിയതാണ് നമ്മുടെ രക്തമെന്ന്. അതിലെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു രക്താണുവാണ് പ്ലേറ്റ്ലേറ്റ് എന്നും ത്രോംബോസൈറ്റ് എന്നും അറിയപ്പെടുന്ന അണു. ഏകദേശം പത്ത് ദിവസത്തോമമാണ് ഇവയുടെ ആയുസ്സ്. പ്ലീീഹ വഴിയാണ് ഇവ നശിപ്പിക്കപ്പെടുന്നത്.
    ഒരു മൈക്രോ ലിറ്റർ രക്തത്തിൽ നോർമലായി ഒരു ലക്ഷത്തി അമ്പതിനായിരം മുതൽ മൂന്നു ലക്ഷത്തി അമ്പതിനായിരം വരെ പ്ലേറ്റ്ലെറ്റ് ഉണ്ടായിരിക്കും അത് 150000 ൽ താഴെ വരുമ്പോഴാണ് ത്രോംബോസൈറ്റോപീനിയ അല്ലെങ്കിൽ കൗണ്ട് കുറയുക എന്നത് സംഭവിക്കുന്നത്. ഇത് 20,000 ലും താഴേക്ക് വരുമ്പോഴാണ് കൂടുതൽ അപകടകരമാവുന്നത്.  ഡെങ്കിപ്പനി കണ്ടെത്താൻ.

  വൈറസ് അല്ലെങ്കിൽ ആന്റിബോഡികൾ പരിശോധിക്കാൻ ഡോക്ടർമാർക്ക് രക്തപരിശോധനയിലൂടെ ഡെങ്കി അണുബാധ കണ്ടെത്താനാകും.
ഒരു ഉഷ്ണമേഖലാ പ്രദേശത്തേക്ക് യാത്ര ചെയ്തതിന് ശേഷം നിങ്ങൾ രോഗികളാകുകയാണെങ്കിൽ വൈദ്യസഹായം തേടുക. ഇത് നിങ്ങളുടെ രോഗലക്ഷണങ്ങൾ ഒരു ഡെങ്കിപ്പനി മൂലമുണ്ടാകുന്നതാണോ എന്ന് തിരിച്ചറിയാൻ കഴിയും.ഡെങ്കിപ്പനിയ്ക്കുള്ള ചികിത്സ.

ഡെങ്കിപ്പനി രോഗബാധയ്ക്ക് പ്രത്യേക മരുന്ന് ഇല്ല.
പനിക്കും വേദനക്കും പാരസെറ്റമോൾ ഉപയോഗിക്കാവുന്നതാണ്.
ആസ്പിരിനും മറ്റു വേദനാ സംഹാരികളും  ഒഴിവാക്കണം. ഇത് രക്തസ്രാവത്തെ ദോഷകരമായി ബാധിക്കും.
നല്ല വിശ്രമം.
ധാരാളം ദ്രാവകങ്ങൾ കുടിക്കുക.
നിങ്ങളുടെ ഡോക്ടറെ കാണുക.
നിങ്ങളുടെ പനി കുറയുന്ന ആദ്യത്തെ 24 മണിക്കൂറിൽ നിങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങുകയാണെങ്കിൽ സങ്കീർണതകൾ പരിശോധിക്കാൻ ആശുപത്രിയിൽ പ്രവേശിക്കണം.  പ്ലേറ്റ് ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ ധാരാളം കഴിക്കുക.
   1. ഉറുമാൻപഴം.
   2. പാൽ
   3. ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ. 
   4. പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങൾ.(മൽസ്യം, ധാന്യങ്ങൾ )
   5. പപ്പായ ,പപ്പായ ഇലയുടെ മുനഭാഗം.
   6..കോഡ് ലിവർ ഓയിൽ ആൻഡ് ഫ്ളക്സ് സീഡ് ഓയിൽ
   7.കിവി പഴം.
   8. മുന്തിരി
   9. പേരക്ക.
   10 വറ്റാമാൻ K ,B തുടങ്ങിയവ.    ഡെങ്കിപ്പനി തടയാനും നിയന്ത്രിക്കാനും

      ഡെങ്കിപ്പനി തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം വൈറസിനെ മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യുന്ന കൊതുകുകളെ നിയന്ത്രിക്കലാണ്.
പരിസ്ഥിതി മലിനീകരണം തടയുക. കൊതുകുകൾക്ക് മുട്ടയിടാനുള്ള സൗകര്യങ്ങൾ ഒരുക്കാതിരിക്കുക. ജലസംഭരണ സ്റോദസ്സുകൾ ആഴ്ചതോറും കഴുകി വൃത്തിയാക്കുക. മൂടി വെക്കുക. ഉചിതമായ കീടനാശിനികൾ ഉപയോഗിക്കുക. ജനൽ സ്ക്രീനുകൾ, വലകൾ, നീണ്ട കയ്യുള
 വസ്ത്രങ്ങൾ,  വേപ്പറൈസർ ,കോയിൽ തുടങ്ങിയവ  സഹായകരമായിരിക്കും.

 ഡെങ്കിപ്പനി രോഗികളുടെ ശ്രദ്ധാപൂർവ്വമായ ക്ലിനിക്കൽ കണ്ടുപിടിക്കുന്നതും ചികിൽസിക്കുന്നതും ഗുരുതരമായ ഡെങ്കിപ്പനി ബാധിതരുടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കും.


    

മനസ്സിൻറെ തെറ്റായ കണക്കുകൂട്ടൽ

മറ്റുള്ളവർ നിന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നത് ഒരിക്കലും സത്യമല്ല. നീ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിപോലും ചിലപ...