മനുഷ്യനെ അജയ്യനാക്കുന്നത്. ഖലീൽശംറാസ്

ബോധവും
ചിന്തകളുമാണ്
മനുഷ്യനെ
പ്രപഞ്ചത്തിലെ
ഏതൊരു സൃഷ്ടിക്കും മീതെ
അജയ്യനാക്കുന്നത്.
ആ ബോധത്തേയും
ചിന്തകളേയും ഉണർത്താനുള്ള
വലിയ വിഭവങ്ങൾ
എന്ന പോലെയാണ്
മനുഷ്യന് ചുറ്റും
ഈ പ്രപഞ്ചംതന്നെ നിലനിൽക്കുന്നത്.
ഈ ഭുമിക്കുമീതെ കത്തിജ്വലിച്ചു നിൽക്കുന്ന
സൂര്യനും
മറ്റു നക്ഷത്രങ്ങളും
ഈ ചെറിയ ഭൂമിയിലെ
ചെറിയ സസ്യജീവജാലങ്ങൾ പോലും
മനുഷ്യബോധത്തിനും
ചിന്തകൾക്കുമുള്ള
വലിയ വിഭവങ്ങളാണ്.
അതിനെ കുറിച്ചൊക്കെ
ബോധപൂർവ്വം ചിന്തിച്ച്
അവയുടെ ഭാഗമായി
നിലയുറപ്പിച്ച്
സർവ്വലോക പരിപാലകനായ
ദൈവത്തെ കണ്ടെത്താനും
തന്റെ സ്വതന്ത്ര ഇച്ഛാശക്തി
ഉപയോഗിച്ച്
ജീവിതത്തെ ആ ഈശ്വരനുള്ള
സമ്പൂർണ്ണ സമർപ്പണമാക്കാനും
അതിലൂടെ
സമാധാനം കൈവരിക്കാനുമുള്ള
വിഭവങ്ങൾ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്