ആദ്യ ശ്രദ്ധകൾ. ഖലീൽശംറാസ്

നിന്റെ ഓരോ ദിവസത്തിലേയും
അദ്യ ശ്രദ്ധകൾ
എങ്ങോട്ട് പതിയുന്നുവെന്നത്
നിരീക്ഷിക്കുക.
ആ ശ്രദ്ധയിലൂടെ
നിന്റെ തലച്ചോറിൽ പകർത്തപ്പെട്ടതിന്റെ
ആ ഒരു ദിവസത്തെ
നിന്റെ വികാര വിചാരങ്ങളുടെ
സഞ്ചാരപഥമായി
പരിവർത്തനം ചെയ്യാനുള്ള
സാധ്യതയുണ്ട്.
അതുകൊണ്ട്
നിന്റെ ഒരു ദിവസത്തെ
ആദ്യവായനയും ശ്രവണവും
ഈ പ്രപഞ്ചത്തിലെ
പ്രതിസന്ധികളെ
ആദ്യ വരികളിലൂടെ അവതരിപ്പിക്കുന്ന
വാർത്താമാധ്യമങ്ങളിൽനിന്നും
തുടങ്ങാതെ
നിനക്ക് പ്രചോദനവും
ചിരിയും സമ്മാനിച്ച
എന്തെങ്കിലുമൊന്നിൽനിന്നും തുടങ്ങുക.
രാത്രി ഉറങ്ങുന്നതിനുമുമ്പും
അവസാന ശ്രദ്ധകൾ
എവിടേക്ക് കേന്ദ്രീകരിക്കപ്പെടുന്നുവെന്നത്
നിരീക്ഷിക്കുക.
നിന്റെ നല്ലൊരു നാളെ
ദൃശ്യവൽക്കരിച്ചുകാണാൻ
ആ സമയം വിനിയോഗിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്