വല്ല്യുമ്മച്ചിയുടെ ജീവൻ. ഖലീൽശംറാസ്

തറവാട്ടിലെത്തി.
വല്ല്യുമച്ചി അവിടെയുണ്ട്.
വയറു നിറഞ് കിടപ്പുണ്ടെങ്കിലും
വല്ല്യുമ്മച്ചികത് ഒട്ടിയ വയർ തന്നെയാണ്.
പിന്നെ എത്ര തിന്നാലും
നിന്നതൊന്നും
ശരീരത്തിൽ അടിഞ്ഞുകൂടാനൊന്നും
പോവുന്നില്ല.
കാരണം കുന്നിൻ ചെരുവുകൾ താണ്ടി
വേണം തറവാടിലെത്താൻ.
അതുകഴിഞ് തറവാട്ടിനു താഴെ
ഒരു മതിൽ ചവുട്ടിയിറങ്ങിയാൽ
മനോഹരമായ ഒരു തോടുണ്ട്.
അവിടെ കുറേനേരം
നീന്തി കുളിക്കാനുണ്ട്.
അതിൽ പകൽരാത്രി ബേധമില്ലാതെ
നീന്തിക്കളിക്കുന്ന
മീനുകളോടും
തണുത്തവെള്ളത്തോടും
കിന്നരിക്കാനുമുണ്ട്.
അതിനേക്കാളൊക്കെ ഉപരി
ഞങ്ങളെയൊക്കെ എപ്പോഴും
കണ്ടുകൊണ്ടേയിരിക്കാൻ
കൊതിക്കുന്ന വല്ല്യുമ്മച്ചിയുടെ
ബല്യ സ്നേഹം
എന്റെ ബാല്യഹൃദയത്തിലേക്ക്
പകർത്തിയെടുക്കാനുണ്ട്.
വലുതാവുമ്പോൾ
എനിക്കും അതുപോലെ
എന്റെ കുട്ടികൾക്കും
സമൂഹത്തിനും പകർന്നുകൊടുക്കേണ്ടതുണ്ട്.
അങ്ങിനെ
വല്യുമ്മച്ചിയുടെ
ജീവനെ എനിക്കും
തലമുറകളിലേക്കും
സമൂഹത്തിലേക്കും
കൈമാറേണ്ടതുണ്ട്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്