ഉറക്കമെന്ന സംതൃപ്തിയിൽ നിന്നും. ഖലീൽശംറാസ്

ഉറക്കം സംതൃപ്തിയാണ്
അതിശക്തമായ സംതൃപ്തി.
ആ സംതൃപ്തിക്കുമുന്നിൽ
ഉണരുക എന്നത്
വേദനയാണ്.
അതുകൊണ്ടാണ്
കിടക്കുന്ന മനുഷ്യന്
ഉണരാൻ വൈമനസ്യം കാണിക്കുന്നത്.
പക്ഷെ തന്റെ ഉണർവിന്
ഉറക്കത്തേക്കാൾ
സംതൃപ്തി കൽപ്പിക്കുന്ന
ഒരു വ്യക്തി
ആവശ്യമായ ഉറക്കത്തിനുശേഷം
സന്തോഷത്തോടെ
ഒരു വിജയിയായി
ചാടിയെഴുനേൽക്കും.

Popular Posts