വൃത്തികെട്ട മനസ്സുകൾ. ഖലീൽശംറാസ്

ഭീകരവാദവും
വർഗീയതയും
നിറക്കാൻ കൊതിക്കുന്ന
ഒരു മനുഷ്യ മനസ്സുമുണ്ടാവില്ല.
കാരണം അത് രണ്ടും
ഒരു മനുഷ്യമനസ്സിൽ
നില നിൽക്കണമെങ്കിൽ
ഉള്ളിലെ സമാധാനവും
സന്തോഷവും
സംതൃപ്തിയും
പിന്നെ ആയുർദൈർഘ്യവും
പകരം
നൽകേണ്ടിവരും.
പിന്നെ ഇതൊക്കെ
ആരുടെ ആവശ്യമാണ്.
ചില സാമൂഹിക രാഷ്ട്രീയ
വ്യവസ്ഥകൾക്കാണ്
ഇത്തരം മനുഷ്യരെ
സൃഷ്ടിക്കേണ്ട ആവശ്യം.
അധികാരവും സമ്പത്തും
കയ്യാളിവെക്കാൻ
അവർക്ക്
വൃത്തികെട്ട
തീവ്ര വർഗ്ഗീയ ഭീകരവാദികളെ
സൃഷ്ടിച്ചേ പറ്റൂ.

Popular Posts