സ്വർണ്ണഖനി.ഖലീൽശംറാസ്

ഒരുപാട് സ്വർണ്ണ ശേഖരമുള്ള
സ്വർണ്ണഖനിയാണ് മനുഷ്യൻ.
പക്ഷെ ക്ഷമയുടേയും
ലക്ഷ്യബോധത്തിന്റേയും
അറിവിന്റേയുമൊക്കെ
ആയുധങ്ങൾ ഉപയോഗിച്ച്
ജീവിതമാവുന്ന
സ്വർണ്ണഖനിയിൽ നിന്നും
അവയെ ഖനനം ചെയ്തെടുക്കാൻ
മനുഷ്യൻ മറന്നു പോവുന്നു.
തന്റെ ആന്തരിക ശക്തിയെ
അശക്തമെന്ന് കരുതി മൂടിവച്ചും
സ്വന്തത്തിലുള്ള
ആത്മവിശ്വാസം നഷ്ടപ്പെടുത്തിയും
തനിക്ക് ലഭിച്ച ജീവിതമെന്ന
അമൂല്യ വസ്തു
തിരിച്ചറിയാതെയും
സമയത്തിന് മൂല്യം
കൽപ്പിക്കാതെയും
നാം അവയെ ഖനനം
ചെയ്തെടുക്കാൻ മറന്നുപോവുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്