സ്തംഭങ്ങൾ. ഖലീൽശംറാസ്

ഓരോ മനുഷ്യനും
അവന്റെ ഉള്ളിൽ
മറ്റൊന്നിനെ കുറിച്ച്
തന്റെ വളർന്നുവന്ന
സാഹചര്യങ്ങളാവുന്ന
പാറക്കൂട്ടങ്ങൾ
കൊണ്ട് ഉണ്ടാക്കിവെച്ച
ഓരോരോ സ്തംഭങ്ങൾ
ഉണ്ട്.
ഒരിക്കലും അതിന്റെ
യഥാർത്ഥ്യവുമായി
കുലബന്ധം പോലും
ഇല്ലാത്ത സ്തംഭങ്ങൾ.
ഒരിക്കലും
അവയെ ഇളക്കിമാറ്റാൻ
മറ്റൊരാൾക്കും കഴിയില്ല.
പലപ്പോഴും അത്
ഇളക്കി മാറ്റാനുള്ള
വിഫലശ്രമങ്ങളാണ്
പലപ്പോഴും
പലരുടേയും
മനസ്സമാധാനം നഷ്ടപ്പെടുത്തുന്നത്.

Popular Posts