മനുഷ്യരാക്ഷസൻമാർക്കിടയിലകപ്പെട്ട ബാലൻ. ഖലീൽശംറാസ്

മനസ്സിൽ
ആഘോഷത്തിനായി
കാത്തിരിക്കുന്ന
സന്തോഷകരമായ ചിന്തകൾ,
മൂക്കിൽ പുതുപുത്തനായി
കയ്യിലെ സഞ്ചിയിലിരിക്കുന്ന
പുതുവസ്ത്രത്തിന്റേയും
സുഗന്ധദ്രവൃത്തിറേയും
നറുമണം അലയടിക്കുന്നു.
വേദ പുസ്തകം മുഴുവൻ
മനപ്പാടമാക്കി
കുട്ടിക്കാലത്തേ
വിശാലമായ ന്യുറോൺ പാഥകൾ
ഉണ്ടാക്കിവെച്ച തലച്ചോർ.
യാത്ര സ്വർഗ്ഗത്തിനുപോലും
നൽകാത്ത സ്ഥാനത്തിനുമയായ
പെറ്റമ്മയുടെ അടുത്തേക്ക്.
പക്ഷെ ആ കുട്ടികൾക്ക് ചുറ്റും
മനുഷ്യരുടെ രക്തത്തിനായി ദാഹിക്കുന്ന
മനസ്സ് നിറയെ
ഏതെങ്കിലുമൊക്കെ
വിഭാഗം മനുഷ്യരോടുള്ള ശത്രുതയിൽ
തീർത്ത അതിഭീകരവും
വർഗ്ഗീയപരവുമായ കടുത്ത
ചിന്തകൾകൊണ്ടും വികാരങ്ങൾകൊണ്ടും
വികൃതമായ മനസ്സുകൾക്കുടമകളായിരുന്നു.
മനുഷ്യ രാക്ഷസ വർഗ്ഗങ്ങളായിരുന്നുവെന്ന്
ആ കുട്ടികൾ അറിഞ്ഞില്ല.
ഇത്തരം വികൃതവും രാക്ഷസവുമായയ
മനസ്സുകളെ
മനുഷ്യ കൂട്ടായ്മകളുടെ
പേരിൽ ആരോപിക്കുന്നില്ല.
പക്ഷെ ഇത്തരം
ഭീകരവാദങ്ങൾക്കെതിരെ
ഭരണ കൂടം
നടപടികളെടുക്കാതിരിക്കുമ്പോൾ.
ഭരണകൂടവും
നരഭോജികളും
ഭീകരവും വർഗ്ഗീയവുമാവുന്നു.
മനുഷ്യ മനസ്സുകളിൽ
വിദ്വേഷത്തിനേറെയും
വർഗ്ഗീയതയുടേയും
വിഷങ്ങൾ കുത്തിനിറച്ച്
തങ്ങളെ തിരഞ്ഞെടുത്ത
പ്രജകളുടെ
മനസ്സുകളിൽ അശാന്തതയും
ശരീരത്തിന് ചെറിയ ആയുർദൈർഘ്യവും
നൽകുന്നതിന് പകരം
എല്ലാറ്റിനേയും എല്ലാവരേയും
സ്നേഹിക്കാനും
കരുണ കാണിക്കാനും
അതുപോലെ ശാന്തമായ മനസ്സും
ആയുസ്സുള്ള ശരീരവുമുള്ള
ഒരു മനുഷ്യവർഗ്ഗത്തെ സൃഷ്ടിക്കാൻ
ഉത്തരവാദിത്വബോധമുള്ള
ഭരണകൂടങ്ങൾക്ക് കഴിയണം.

Popular Posts