നിന്നിൽ ഫാശിസ്റ്റ് ഉണ്ടോ? ഖലീൽ ശംറാസ്

നിന്നിൽ ഭീരുത്വം ഉണ്ടോ?
നിന്നിൽ ഒരു ഫാഷിസ്റ്റ് ഉണ്ട്.
നീ ഭയപ്പെടുന്നതിനെ
നിന്റെ ശത്രുവായി
മനസ്സിൽ ചിത്രീകരിക്കപ്പെടുന്നുണ്ടോ
എങ്കിൽ നിന്റെ മനസ്സിൽ
വരക്കപ്പെട്ട നിന്റെ
വ്യക്തിത്വത്തിന്റെ
ചിത്രം ഫാഷിസമാണ്.
നിന്നിലെ ചിന്തകളിൽ
കൂടുതലായി വാഴുന്നത്
നിന്റെ ശത്രുപക്ഷത്തെ കുറിച്ചാണോ
എങ്കിൽ നീയറിയുക
നിന്റെ ചിന്തകൾ ഫാഷിസമാണ്.
നൻമയും സഹിഷ്ണുതയും
സമാധാനവും
നിറഞ്ഞ നിന്റെ സ്വന്തം
ആദർശത്തിലെ
അത്തരം നല്ല വശങ്ങളെയൊക്കെ
മറന്ന്
തിൻമയും അസഹിഷ്ണുതയു
വിവേചനവും
അശാന്തിയും വ്യാപിക്കാനും
അങ്ങിനെ നിന്റെ
സ്വന്തം നൻമകളിൽ നിന്നും
നീ ചിതറി പോയിട്ടുണ്ടെങ്കിൽ
നീ ഫാഷിസ്റ്റ് ആണ്.
സമ്പന്നനേറെയും
അധികാരവർഗ്ഗത്തിന്റേയും
അടിമയായി
നീ മാറിയിട്ടുണ്ടോ
എങ്കിൽ
ഒന്നും ചിന്തിക്കേണ്ട
നീ തന്നെയാണ് ഫാഷിസ്റ്റ്.
നീ നിന്റെ മനസ്സിന്റെ
കണ്ണാടിയിലേക്ക് നോക്കുക
അവിടെ തെളിയുന്ന
നിന്റെ ചിത്രം
ഭീകരമാണോ?
വർഗ്ഗീയതയാണോ.
നിന്റെ ആ വികൃത രാക്ഷസഭാവത്തിന്റെ
പേരാണ് ഫാഷിസം.
നിന്റെ മനസ്സിന്റെ ഉള്ളിൽ
അശാന്തമായ ചിന്തകൾ
ഒരു നരകം സൃഷ്ടിച്ചിട്ടുണ്ടോ
അതാണ് ഫാഷിസത്തിന്റെ
അന്തരീക്ഷം.
ഫാഷിസത്തിന്
മതമില്ല ,സ്നേഹമില്ല
വൃത്തികേടായ ഒരു മനസ്സ് മാത്രമാണുള്ളത്.
അതുകൊണ്ട്
സന്തോഷവും സമാധാനവും
ആഗ്രഹിക്കുന്ന
ഓരോ മനുഷ്യനും
തന്നിലേക്ക് സ്വയം നോക്കുക
അവിടെ ഫാഷിസമെന്ന
വൃത്തികേട് വളരുന്നുണ്ടോ
എന്ന്?

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്