ഭീകരവാദി.ഖലീൽശംറാസ്

കാരുണ്യവും സ്നേഹവും
വറ്റി വളരുമ്പോൾ
ആ മനുഷ്യൻ ഭീകരനാവുന്നു.
അവന്റെ സ്വത്തികെട്ട
സ്വന്തം മനസ്സിനെ
അവൻ ശത്രുവായി കാണുന്നവരിൽ കാണുന്നു.
മുന്നിൽ കുട്ടിയാണോ
സ്ത്രീയാണോ
സസ്യങ്ങളാണോ
എന്നൊന്നും നോക്കാതെ,
അവരുടെയൊക്കെ
ശരീരങ്ങളിൽ
അതി ഭീകരമായ സ്വന്തം
മനസ്സിനെ ദർശിക്കുന്നു.
എന്നിട്ട് തന്റെ ഉള്ളിലെ
വൈകാരികമായ
പൈശാചികതയെ
അക്രമണമായും
കൊലപാതകമായും
നിഷ്ക്കളങ്കരക്കുനേരെ
തിരിച്ചുവിടുന്നു.

Popular Posts