സാഹചര്യങ്ങൾ മാറണം.ഖലീൽശംറാസ്

കാലവും
സാഹചര്യങ്ങളും
മാറിമാറി വരണം.
ചെറിയ പ്രതിസന്ധികളിൽ നിന്നും
വലിയ പ്രതിസന്ധികളിലേക്ക്
പ്രവേശിക്കപ്പെടണം.
ഒരു ഗുസ്തി ചാമ്പ്യൻ
വേദികളിൽ നിന്നും
വേദികളിലേക്ക് പോയി
തന്റെ മികവ്
കൂടുതലായി
തെളിയിക്കുന്നപോലെ
നിന്റെ മനസ്സിന്റെ
ശക്തി നിനക്ക് തെളിയിക്കേണ്ടതുണ്ട്.
പതറിപ്പോവാത്ത കരുത്ത്
കുടുതൽ കൂടുതൽ
മികവുറ്റതാക്കി
സാഹചര്യങ്ങൾക്കു മുന്നിൽ
അവതരിപ്പിക്കേണ്ടതുണ്ട്.
അനുകൂല സാഹചര്യവും
മാറാത്ത സാഹചര്യവും
മാത്രം പ്രതീക്ഷിക്കുന്നത്
ആത്മവിശ്വാസത്തിന്റേയും
ആത്മധൈര്യത്തിന്റേയും
അഭാവവും കുറവുമാണ്
കാണിക്കുന്നത്.

Popular Posts