നിന്നിലെ സംവിധാനങ്ങൾ.ഖലീൽശംറാസ്

ഈ തികച്ചും
നൈമിഷികമായ
ഒരു ജീവിതം
ജീവിക്കാൻവേണ്ടി
നിന്റെ ശരീരത്തിലും
നിന്റെ ചുറ്റുപാടുകളിലും
ഒരുക്കപ്പെട്ട
സംവിധാനങ്ങളെ കുറിച്ച്
ചിന്തിക്കുക.
സസൂക്ഷ്മമായി
വക്രതകൾ ഒന്നുമില്ലാതെ
ഒരുക്കപ്പെട്ട സംവിധാനങ്ങൾ.
ഇത്രയൊക്കെ പ്രാധാന്യത്തോടെ
സൃഷ്ടിക്കപ്പെട്ട
നിന്റെ
ജീവിതത്തിന് നിന്റെ ബോധം
അത്രത്തോളം പ്രാധാന്യം
കൽപ്പിച്ചു നൽകുന്നുണ്ടോ
എന്നത് വിലയിരുത്തുക.

Popular Posts