കുളിയിൽ നിന്നും. ഖലീൽശംറാസ്

ഓരോ ദിവസവും
നീ കുളിക്കുന്നു .
പക്ഷെ
ആ വെള്ളതുള്ളികൾ
നിനക്ക് സമ്മാനിച്ചയാ
പ്രിയ ചുമ്പനത്തിന്റെ
അനുഭൂതികൾ
നീ ആസ്വദിക്കുന്നുണ്ടോ
അവ പാടിയ
നിശ്ശബ്ദരാഗങ്ങൾ ശ്രവിച്ചിട്ടുണ്ടോ.
അവ പ്രേരണയായി
ഭാവനയുടെ അനശ്വര ലോകങ്ങളിലൂടെ
വിഹരിച്ചിട്ടുണ്ടോ.
ഇല്ലെങ്കിൽ അടുത്ത
പ്രാവശ്യം കുളിക്കുമ്പോൾ
അവയിലേക്ക് ശ്രദ്ധചെലുത്താൻ
തുടങ്ങുക.

Popular Posts