നക്ഷത്രങ്ങളിൽ നിന്നുമൊരു കാഴ്ച. ഖലീൽശംറാസ്

ഒരു നിമിഷം
ഭാവനയുടെ
വാഹനത്തിലേറി
നക്ഷത്രങ്ങളിലേക്ക് യാത്രചെയ്യുക,
എന്നിട്ടവിടെ നിന്നും
നിന്റെ വീടായ ഭൂമിയെ
നിരീക്ഷിക്കുക.
അവിടെ ജീവിക്കുന്ന
നിന്നെ നിരീക്ഷിക്കുക.
നിന്റെ സാഹചര്യങ്ങളെ
നിരീക്ഷിക്കുക.
എത്ര ചെറുതാണ് അവ.
ഒരു പ്രതിസന്ധിയോ
പ്രശ്നമോ കണ്ടെത്താൻ
കഴിയാത്ത ആ ലോകത്തിൽ നിന്നും
വീണ്ടും ഭൂമിയെന്ന
വീട്ടിലേക്ക് തിരിച്ച് വരിക.
പ്രതിസന്ധികളേയും
പ്രശ്നങ്ങളേയും
നക്ഷത്രങ്ങളിൽ നിന്നും
കണ്ടപോലെ കാണാൻ
പരിശീലിക്കുക..

Popular Posts